Flash News

പാകിസ്താന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കും: രാജ്‌നാഥ് സിങ്

പാകിസ്താന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കും: രാജ്‌നാഥ് സിങ്
X
rajnath_

ന്യൂഡല്‍ഹി: ഇന്നു രാവിലെ പഞ്ചാബിലെ വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിന് പാകിസ്താന് കനത്ത തിരിച്ചടി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പാകിസ്താനുമായി ഇന്ത്യ നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യ തിരിച്ചടിക്കും-അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പത്താന്‍കോട്ടിലാണ് ഇന്ന് ആക്രമണമുണ്ടായത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെ തുടങ്ങിയ വെടിവയ്പ്പ ആറു മണിക്കൂറിലധികം നീണ്ടു. വ്യോമസേനാ അംഗങ്ങളാണ് കൊല്ലപ്പെട്ട രണ്ടു സൈനികര്‍.അതിര്‍ത്തി കടന്ന പാക് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വ്യോമസേന അറിയിച്ചു. അഞ്ചോളം വ്യോമസേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതിനിടെ മോഡിക്കേറ്റ തിരിച്ചടിയാണ് ആക്രമണമെന്ന്  ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല    പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it