World

പാകിസ്താനുള്ള സൈനിക സഹായത്തില്‍ നിയന്ത്രണം ബില്ലിന് യുഎസ് കോണ്‍ഗ്രസ്സിന്റെ അംഗീകാരം

വാഷിങ്ടണ്‍: പാകിസ്താനുള്ള സൈനിക സഹായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സഭ അംഗീകാരം നല്‍കി. നാറ്റോ സൈന്യത്തിനെതിരേ ആക്രമണം ലക്ഷ്യമിട്ട ഹഖാനി സംഘത്തെ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടതില്‍ അസംതൃപ്തി പ്രകടിപ്പിക്കുന്നതായി വ്യക്തമാക്കിയ സഭ ദേശീയ പ്രതിരോധ അനുമതി നിയമം(എന്‍ഡിഎഎ) പ്രകാരം 2017 വര്‍ഷത്തില്‍ നടപ്പില്‍ വരുത്തുന്ന 602 ശതകോടി ഡോളര്‍ ചെലവു കണക്കാക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 450 ദശലക്ഷം ഡോളര്‍ സഹായമാണ് പാകിസ്താന് നല്‍കേണ്ടത്. അഫ്ഗാനിസ്താനിലേക്കയച്ച യുഎസ് സൈന്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ഹഖാനി സംഘത്തിനെതിരായ പോരാട്ടം പാകിസ്താന്‍ ശക്തമാക്കിയില്ലെങ്കില്‍ ഈ തുക എന്‍ഡിഎഎ പ്രകാരം തടഞ്ഞുവയ്ക്കാന്‍ പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നു.
Next Story

RELATED STORIES

Share it