Dont Miss

പാകിസ്താനില്‍ ഹിന്ദു വിവാഹബില്ലിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം

പാകിസ്താനില്‍ ഹിന്ദു വിവാഹബില്ലിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം
X
hindu

ഇസ്ലാമാബാദ് : പാകിസ്താനില്‍ ഹിന്ദു വിവാഹബില്ലിന് പാര്‍ലമെന്ററി സമിതി ഐകകണ്‌ഠേന അംഗീകാരം നല്‍കി. ബില്‍ ദേശീയ അസംബ്ലിയില്‍ പാസായാല്‍ രാജ്യത്ത്  ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കു പ്രത്യേക വിവാഹനിയമം നിലവില്‍ വരും.
പ്രത്യേക വിവാഹനിയമം ഇല്ലാത്തത്  രാജ്യത്ത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി  കഴിഞ്ഞമാസം പാകിസ്താനിലെ ഡോണ്‍ പത്രം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനുവേണ്ടി ബന്ധം തെളിയിക്കാന്‍ ഹിന്ദുസ്ത്രീകള്‍, പ്രത്യേകിച്ചും വിധവകള്‍ ഏറെ ബുദ്ധിമുട്ടുന്നു എന്നാണ് പത്രം ചൂണ്ടിക്കാട്ടിയത്.
2014ല്‍ സംയുക്തമായി ഹിന്ദു വിവാഹബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കിയിരുന്നില്ല. 2015ല്‍ നിയമമന്ത്രി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച ബില്‍ ഇപ്പോള്‍ പാര്‍ലമെന്ററി സമിതി അംഗീകരിച്ചതോടെ ഇനി ദേശീയ അസംബ്ലിയുടെ പരിഗണനയ്‌ക്കെത്തും. ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലീം ലീഗ് നവാസ് പാര്‍്ടിയുടെ പിന്തുണയുള്ളതിനാല്‍ ബില്‍ തടസമില്ലാതെ പാസാകാനാണ് സാധ്യത.
Next Story

RELATED STORIES

Share it