Flash News

പാകിസ്താനില്‍ വച്ച് മോഡി ദാവൂദ് ഇബ്രാഹിമിനെ കണ്ടിരുന്നു: അസം ഖാന്‍

പാകിസ്താനില്‍ വച്ച് മോഡി ദാവൂദ് ഇബ്രാഹിമിനെ കണ്ടിരുന്നു: അസം ഖാന്‍
X
azam

[related]

ലക്‌നൗ:കഴിഞ്ഞ ഡിസംബര്‍ 25ന് അപ്രതീക്ഷിതമായി പാകിസ്താന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ നേരിട്ട് കണ്ടിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍. തന്റെ കൈയില്‍ ഇതുമായി ബന്ധപ്പെട്ട് തെളിവുണ്ടെന്നും ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാക് പ്രധാനമന്ത്രി  നവാസ് ഷെരീഫും ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. ഷെരീഫിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.ഇതുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന പ്രസ്താവനകള്‍ അസംബന്ധമാണെന്നും ഖാന്‍ പറഞ്ഞു. എന്നാല്‍ അസം ഖാന്റെ ആരോപണങ്ങള്‍ അര്‍ത്ഥവത്താണെന്നു ബിജെപി വക്താവ് അറിയിച്ചു. ഇക്കഴിഞ്ഞ  ഡിസംബര്‍ 25ന് മോഡി അപ്രതീക്ഷിതമായി പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു കൊണ്ടായിരുന്നു മോഡി പാക് സന്ദര്‍ശനം നടത്തിയത്.
Next Story

RELATED STORIES

Share it