പാകിസ്താനിയെന്നാരോപിച്ച് ചാവക്കാട് സ്വദേശിയെ മുംബൈ പോലിസ് തല്ലിച്ചതച്ചു

മുംബൈ/ചാവക്കാട്: മലയാളി യുവാവിനെ പാകിസ്താനിയെന്നാരോപിച്ച് മുംബൈ പോലിസ് തല്ലിച്ചതച്ചു. ചാവക്കാട് തിരുവത്ര തെരുവത്തുവീട്ടില്‍ ബഷീറിന്റെ മകന്‍ ആസിഫാ(19)ണ് ബാന്ദ്ര പോലിസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായത്. ദേഹമാസകലം ലാത്തികൊണ്ടുള്ള അടിയേറ്റ് കുഴഞ്ഞുവീണ ആസിഫിനെ വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് മുംബൈയിലെ ബാബാ ആശുപത്രിയില്‍ എത്തിച്ചത്. മുംബൈയില്‍ ബന്ധുക്കള്‍ക്കൊപ്പം കഴിയുന്ന ആസിഫ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ചശേഷം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണു സംഭവം.

നടന്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ ബംഗ്ലാവിനടുത്തു വച്ച് രണ്ടുപേര്‍ വഴക്കിടുന്നതു കണ്ട് ബൈക്ക് നി ര്‍ത്തി സംഭവം അന്വേഷിക്കുന്നതിനിടെ സ്ഥലത്തെത്തിയ പോലിസ് ആസിഫിനെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മുസ്‌ലിമായ താന്‍ പാകിസ്താനിയാണെന്നും പാകിസ്താനിലേക്ക് പോവാനും ആവശ്യപ്പെട്ടുകൊണ്ട് കേദാര്‍ കൃഷ്ണ പവാ ര്‍ ഉള്‍പ്പെടെ എട്ടോളം പോലിസുകാര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ആസിഫ് തേജസിനോട് പറഞ്ഞു. ഇതേസമയം പരാതിയില്‍നിന്നു പിന്‍മാറണമെന്നും ഇതിനായി ഒരുലക്ഷം രൂപ നല്‍കാമെന്നും അറിയിച്ച് പോലിസ് ബന്ധുക്കളെ സമീപിച്ചിട്ടുണ്ട്്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കാനാണ് തീരുമാനം. പടം കാപ്ഷന്‍:
Next Story

RELATED STORIES

Share it