പാകിസ്താനിയെന്നാരോപിച്ച് മര്‍ദ്ദനം; മലയാളി യുവാവിനെ പ്രതിയാക്കാന്‍ പോലിസ് നീക്കം

മുഹമ്മദ് പടന്ന

മുംബൈ: പാകിസ്താനിയാണെന്നാരോപിച്ച് മലയാളി യുവാവായ ചാവക്കാട് തിരുവത്ര തെരുവത്ത്‌വീട്ടില്‍ ആസിഫി(19)നെയും കൂട്ടുകാരന്‍ ഡാനിഷിനെയും അകാരണമായി ക്രൂരമായി മര്‍ദ്ദിച്ച ബാന്ദ്ര പോലിസിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാവുന്നു. പ്രതിഷേധസൂചകമായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. സമാജ്‌വാദി പാര്‍ട്ടി, ആം ആദ്്മി പാര്‍ട്ടി, എംഐഎം തുടങ്ങിയ കക്ഷികളും സംഭവത്തില്‍ ഇടപെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുംബൈ പോലിസ് കമ്മീഷണര്‍ ജാവേദ് അഹ്മദ് ഉത്തരവിട്ടിട്ടുണ്ട്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംഭവത്തെക്കുറിച്ച് അധികൃതരോടു സംസാരിക്കാമെന്ന് അറിയിച്ചതായി ആസിഫിന്റെ ബന്ധുക്കള്‍ പറഞ്ഞു.സംഭവം വിവാദമായതോടെ പോലിസിനെ കൈയേറ്റം ചെയ്‌തെന്നാരോപിച്ച് ആസിഫിനെതിരേ കേസെടുത്തിരിക്കുകയാണ്. സാരമായ പരിക്കേറ്റ്് ബാന്ദ്ര ബാബാ ഹോസ്പിറ്റലില്‍ ചികില്‍സയില്‍ കഴിയുന്ന ആസിഫിനെതിരേ സംഭവം നടന്ന് 24 മണിക്കൂറിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആസിഫിനെതിരേ കേസെടുത്തത് കുറ്റക്കാരായ പോലിസുകാരെ സംരക്ഷിക്കാനാണെന്ന് ആസിഫിന്റെ ഇളയച്ഛന്‍ മുഹമ്മദ് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കുന്നതുവരെ വിശ്രമമില്ലെന്നു മറ്റൊരു ബന്ധുവായ ഉമ്മറും പറഞ്ഞു.
Next Story

RELATED STORIES

Share it