പശ്ചിമ പസഫിക്; ഇന്ത്യ-ജപ്പാന്‍- യുഎസ് സംയുക്ത നാവികാഭ്യാസം സംഘടിപ്പിക്കും

ടോക്കിയോ: ഇന്ത്യയും ജപ്പാനും യുഎസും പശ്ചിമ പസഫിക്കില്‍ സംയുക്ത നാവികാഭ്യാസം സംഘടിപ്പിക്കും.
ചൈനയും ജപ്പാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ദ്വീപുകള്‍ക്കു സമീപമാണ് ഈ മാസം 10 മുതല്‍ 18 വരെ നാവികാഭ്യാസം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
തെക്കന്‍ ചൈനാ കടലിലേതിനു സമാനമായി പശ്ചിമ പസഫിക്കിലും ചൈന അവകാശമുന്നയിക്കുമെന്ന ആശങ്ക ജപ്പാനും യുഎസും ഉന്നയിക്കുന്നതിനിടെയാണു പുതിയ നീക്കം.
മലബാര്‍ എന്ന അഭ്യാസം ഇന്ത്യ-യുഎസ് വാര്‍ഷിക നാവികാഭ്യാസങ്ങളുടെ ഭാഗമാണെന്ന് ജപ്പാന്‍ പ്രതിരോധമന്ത്രാലയം പ്രതികരിച്ചു.
Next Story

RELATED STORIES

Share it