പശ്ചിമബംഗാള്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടടുപ്പ് ഇന്നുനടക്കും. 56 നിയോജക മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 383 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന രണ്ടാംഘട്ടത്തില്‍ 1.2 കോടിയിലേറെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും. സ്ഥാനാര്‍ഥികളില്‍ 33 പേര്‍ സ്ത്രീകളാണ്. ദക്ഷിണ ബംഗാളിലെ ആലിപൂര്‍ ദുവര്‍, ജല്‍പായ് ഗുഡി, ഡാര്‍ജിലിങ്, ഉത്തര ദിനാജ്പൂര്‍, ദക്ഷിണ ദിനാജ്പൂര്‍, മാള്‍ഡ, ബിര്‍ഭം എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്.
മാവോവാദികള്‍ക്കു സ്വാധീനമുള്ള ബിര്‍ഭമിലെ ഏഴു മണ്ഡലങ്ങളില്‍ രാവിലെ ഏഴു മുതല്‍ നാലുമണിവരെയാണ് വോട്ടെടുപ്പ്. മറ്റു മണ്ഡലങ്ങളില്‍ വൈകീട്ട് 6 മണിവരെ വോട്ട് ചെയ്യാം. പ്രശ്‌നമേഖലയില്‍ വിപുലമായ രക്ഷാസന്നാഹം ഒരുക്കിയിട്ടുണ്ട്. കുഴപ്പക്കാരായ 3800ലേറെ പേര്‍ക്കെതിരേ കരുതല്‍ നടപടി എടുത്തു.
Next Story

RELATED STORIES

Share it