പശ്ചിമബംഗാളില്‍ 9 വിസി പദവികള്‍ ഒഴിഞ്ഞുകിടക്കുന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 20 സര്‍വകലാശാലകളില്‍ ഒമ്പതെണ്ണത്തിലും സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ലെന്നും സര്‍ക്കാര്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍ പദവികളില്‍ അപേക്ഷകര്‍ കുറവാണെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി നിയമസഭയെ അറിയിച്ചു. ഒഴിവുകള്‍ നികത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കൊല്‍ക്കത്ത, കല്യാണി, പശ്ചിമബംഗാള്‍, സ്റ്റേറ്റ് സര്‍വകലാശാല, മൗലാന അബ്ദുല്‍ കലാം ആസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഡയമണ്ട് ഹാര്‍ബര്‍ വനിതാ സര്‍വകലാശാല, റായ്ഗുഞ്ച് സര്‍വകലാശാല സംസ്‌കൃത കോളജ് ആന്റ് യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെ നിരവധി സര്‍വകലാശാലകളിലാണ് ഒഴിവുകളുള്ളത്. 42 കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ ഒഴിവിലേക്ക് പബ്ലിക് സര്‍വീസ് കമ്മീഷന് വെറും 27 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it