പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യം; ഇടതുപക്ഷത്തിന് അനുകൂല നിലപാട്

കൊല്‍ക്കത്ത: അടുത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് ഇടതുപക്ഷത്തിന് അനുകൂല നിലപാട്. സംസ്ഥാനത്തെ 11 ഇടതു പാര്‍ട്ടികളുടെ യോഗമാണ് കോണ്‍ഗ്രസ് സമീപിക്കുകയാണെങ്കില്‍ സഖ്യചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചത്.കോണ്‍ഗ്രസ്സുമായി ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, ചര്‍ച്ചയ്ക്കു വേണ്ടി കോണ്‍ഗ്രസ് ക്ഷണിക്കണം. ഇതുവരെ കോണ്‍ഗ്രസ്സില്‍നിന്നു കത്തൊന്നും ലഭിച്ചിട്ടില്ല. ഇടതുപക്ഷ സഖ്യത്തിന്റെ ചെയര്‍മാനും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ബിമന്‍ ബോസ് പറഞ്ഞു. സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവയാണ് ഇടതുമുന്നണിയിലെ പ്രധാന കക്ഷികള്‍.
കോണ്‍ഗ്രസ്സുമായുള്ള സഖ്യ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയോഗം ചേരുന്നതിന്റെ തൊട്ടു തലേന്നാണ് ഇടതു മുന്നണിയുടെ തീരുമാനം വന്നത്. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയായിരിക്കും. ജനാധിപത്യം പുനസ്ഥാപിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബിമന്‍ ബോസ് പറഞ്ഞു. ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്-അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കുന്നതിനു വേണ്ടി കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെടാന്‍ രണ്ടു മാസമായി സിപിഎം നേതാക്കളില്‍ ചര്‍ച്ച നടക്കുകയാണ് മുന്‍ മുഖ്യമന്ത്രി ബുദ്ദദേവ് ഭട്ടാചാര്യയും സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയും കോണ്‍ഗ്രസ്സും ഇടതുപക്ഷവും സഖ്യത്തിലേര്‍പ്പെടണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഏകകണ്ഠമായി തൃണമൂല്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെ എതിര്‍ത്തിരുന്നെങ്കിലും ഇടതുപക്ഷവുമായുള്ള സഖ്യത്തിന് പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it