വിചാരണത്തടവുകാരില്‍ 47 ശതമാനവും മുസ്‌ലിംകള്‍

ന്യൂഡല്‍ഹി: ഏറ്റവും പുതിയ സെന്‍സസ് പ്രകാരം വിചാരണ കാത്ത് പശ്ചിമബംഗാളിലെ ജയിലുകളില്‍ കഴിയുന്നവരില്‍ ഏതാണ്ട് പകുതിയും മുസ്‌ലിംകള്‍. ബംഗാളില്‍ ഏതാണ്ട് നാലിലൊരാള്‍ മുസ്‌ലിമാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം 47 ശതമാനമാണ് സംസ്ഥാനത്തെ വിചാരണത്തടവുകാരിലെ മുസ്‌ലിംകളുടെ പ്രാതിനിധ്യം.സംസ്ഥാനത്ത് 27 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. രാജ്യത്ത് ആകെ 14 ശതമാനത്തിനു തൊട്ടുമുകളില്‍ മാത്രമാണ് മുസ്‌ലിം ജനസംഖ്യ. എന്നാല്‍, വിചാരണത്തടവുകാരില്‍ 21 ശതമാനത്തിലധികവും മുസ്‌ലിംകളാണ്.

മറ്റു സംസ്ഥാനങ്ങളിലും മുസ്‌ലിം വിചാരണത്തടവുകാരുടെ എണ്ണം ജനസംഖ്യാ അനുപാതത്തെക്കാള്‍ മുകളിലാണെന്നും പുതിയ കണക്കുകള്‍ പറയുന്നു. എന്നാല്‍, കേരളം ഇതിനപവാദമാണ്. 27 ശതമാനം മുസ്‌ലിംകളുള്ള കേരളത്തില്‍ 23 ശതമാനമാണ് വിചാരണത്തടവുകാരുടെ എണ്ണം. മഹാരാഷ്ട്രയില്‍ 12 ശതമാനം മാത്രമാണ് മുസ്‌ലിം ജനസംഖ്യയെങ്കില്‍ 26 ശതമാനമാണ് വിചാരണത്തടവുകാരുടെ എണ്ണം. മറ്റ് ഏതാനും സംസ്ഥാനങ്ങളിലെ മുസ്‌ലിം വിചാരണത്തടവുകാരുടെ കണക്കുകള്‍ താഴെ. ബ്രാക്കറ്റില്‍ സംസ്ഥാനത്തെ മൊത്തം മുസ്‌ലിം ജനസംഖ്യാ ശതമാനം. ഗുജറാത്ത് 23 (10), രാജസ്ഥാന്‍ 18 (9), ജാര്‍ഖണ്ഡ് 24 (14), യു.പി. 29 (19), കര്‍ണാടക 13 (13), ബിഹാര്‍ 18 (17), ആന്ധ്രപ്രദേശ് 15 (10), അസം 37 (33), ഹരിയാന 10 (7).
Next Story

RELATED STORIES

Share it