Citizen journalism

പശുവിവാദവും ന്യൂനപക്ഷങ്ങളും

മാട്ടിറച്ചി കഴിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ആളിക്കത്തിച്ചു രാഷ്ട്രീയലാഭം നേടാന്‍ ചിലര്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രസ്തുത വിവാദത്തില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുനില്‍ക്കുന്നതാണ് ബുദ്ധിയെന്നു ന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കണം. എല്ലാവരും ബീഫ് കഴിക്കുന്നവരാണ്. അതിനാല്‍, ഇവിടെ വിവാദത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിടേണ്ട യാതൊരു ആവശ്യവുമില്ല. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരുടെ ചതിയില്‍ പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പാലിക്കേണ്ടതുണ്ട്.
നാക്കു കൊണ്ടും രചന കൊണ്ടുമുള്ള പദപ്രയോഗങ്ങളിലെ സൂക്ഷ്മതക്കുറവ് ചെറിയ പ്രശ്‌നങ്ങളെ വലിയ പ്രശ്‌നങ്ങളാക്കി മാറ്റും. അതുകൊണ്ട് പ്രസംഗകരും എഴുത്തുകാരും വര്‍ഗീയമായി ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയാണ് വേണ്ടത്.
മറ്റു മതങ്ങളുടെ ചിഹ്നങ്ങളെ അപഹസിക്കാനോ അപമാനിക്കാനോ മുസ്‌ലിംകള്‍ക്കു പാടില്ലാത്തതാണ്. അത്തരമൊരു ചുറ്റുപാടില്‍ ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ട് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത് വളരെയധികം സൂക്ഷിച്ചു വേണം. പശുക്കള്‍ മൂത്രമൊഴിക്കുമ്പോള്‍ കൈക്കുമ്പിളിലെടുത്ത് അതു കുടിക്കുന്നവരെയും ശരീരത്തില്‍ പുരട്ടുന്നവരെയും കേരളത്തിനു പുറത്തു കാണാന്‍ കഴിയും. അത്രയും ആദരണീയമായി കാണുന്ന ഒന്നിന്റെ നേരെ അതിക്രമങ്ങള്‍ നടക്കുകയാണെന്ന ചിന്തയാണ് പലരെയും വികാരം കൊള്ളിക്കുന്നത്.

ഇസ്ഹാഖലി കല്ലിക്കണ്ടി
കോഴിക്കോട്
Next Story

RELATED STORIES

Share it