Flash News

പശുവിറച്ചി തിന്നുന്നവരുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പി കെ കൃഷ്ണദാസ്

തൃശൂര്‍ : പ്രാദേശിക തിരഞ്ഞെടുപ്പില്‍ പശുവിറച്ചി തിന്നുന്നവരുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ്. തൃശൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച നിലപാട് പരിപാടിയിലാണ് കൃഷ്ണദാസ് നയം വ്യക്തമാക്കിയത്.
ഗോവധം നിരോധിക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായം. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. ഭക്ഷണകാര്യത്തില്‍ ഓരോരുത്തര്‍ക്കും താല്‍പര്യങ്ങളുണ്ട്. എല്ലാവരും സാമ്പാറും തൈരും തിന്നണമെന്ന് പറയാനാവില്ല. അതുകൊണ്ട് ഭക്ഷണം നോക്കി വോട്ട് വേണ്ടെന്ന് പറയാനാവില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
സംസ്ഥാനത്ത് മൂന്നാം മുന്നണി പശുവിറച്ചി തിന്നുന്നവരുടെ കൂടി വോട്ടുവാങ്ങി ഐതിഹാസികമായ വിജയം നേടുമെന്നും കൃഷ്ണദാസ് പറഞ്ഞു.
Next Story

RELATED STORIES

Share it