പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന എം പി
BY ajay G.A.G22 Dec 2015 12:00 PM GMT
X
ajay G.A.G22 Dec 2015 12:00 PM GMT
ന്യൂഡല്‍ഹി : പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി ചന്ദ്രകാന്ത് ഖൈര്‍ ലോകസഭയില്‍ ആവശ്യപ്പെട്ടു. പശു നമുക്കു തരുന്ന പാല്, മൂത്രം, ചാണകം എന്നിവയുടെ ഗുണഗണങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നു ചൂണ്ടിക്കാട്ടിയാണ് ശിവസേനാ എംപി ഇത്തരമൊരു ആവശ്യം ശൂന്യവേളയില്‍ സഭയില്‍ ഉന്നയിച്ചത്. ഭഗവത് ഗീതയെ ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ബിജെപി അംഗങ്ങള്‍ ലോകസഭയില്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ശിവസേനാ എംപി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.
പശുവിനെ 'രാഷ്ട്രമാതാ'വായി പ്രഖ്യാപിക്കാന്‍ 'മദര്‍ ഇന്ത്യ' പ്രചാരണവുമായി ബി.ജെ.പി. എം.പി. യോഗി ആദിത്യനാഥ് നേരത്തേ രംഗത്തുണ്ട്്. ബി.ജെ.പി. വിജയകരമായി നടപ്പാക്കിയ മിസ്ഡ് കോള്‍ സംവിധാനമാണ് പ്രചാരണപരിപാടിയില്‍ അംഗത്വമെടുക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദു യുവവാഹിനി മദര്‍ ഇന്ത്യ പ്രചാരണത്തിന് തുടക്കമിട്ട് അലിഗഢില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന ടെലിഫോണ്‍ നമ്പറും പുറത്തിറക്കിയിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT