palakkad local

'പശുമിത്ര' ഇന്‍ഷുറന്‍സ് പദ്ധതിയുമായി മില്‍മ മേഖലാ യൂനിയന്‍

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: കറവമാടുകളെ ഇ ന്‍ഷൂര്‍ ചെയ്യുതിനായി മില്‍മ, മലബാര്‍ മേഖലാ യൂനിയന്‍, ന്യൂഇന്‍ഡ്യാ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകിച്ച് പശുമിത്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. മലബാര്‍ മേഖലയിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി ഡിസംബര്‍ ഒന്നു മുതല്‍ നിലവില്‍ വരൂം. ഈ പദ്ധതി പ്രകാരം ഇന്‍ഷൂര്‍ ചെയ്യുന്ന ക്ഷീര കര്‍ഷകരുടെ കന്നുകാലികള്‍ക്ക് അസുഖം, അപകടം, സ്ഥിരവും പൂര്‍ണ്ണവുമായ വൈകല്യം മുതലായവ മൂലമുള്ള നഷ്ടങ്ങള്‍ക്ക് ധനസഹായം ലഭിക്കും.
കര്‍ഷകരുടെ ഇഷ്ടാനുസരണം ഒന്നുമുതല്‍ മൂന്നു വര്‍ഷം വരെ ഇന്‍ഷൂര്‍ ചെയ്യാവുന്നതാണ്. കന്നുകാലിയുടെ ഇന്‍ഷുര്‍ ചെയ്യുമ്പോഴുള്ള വിപണി വിലയുടെ 1.70 ശതമാനം ഒരു വര്‍ഷത്തേക്കും, 3.11 ശതമാനം രണ്ട് വര്‍ഷത്തേക്കും, 4.42 ശതമാനം മുന്ന് വര്‍ഷത്തേക്കുമാണ് വാര്‍ഷിക പ്രീമിയം നിശ്ചയിച്ചിട്ടുള്ളത്. കന്നുകാലിയുടെ വില നിശ്ചയിക്കുതും തിരിച്ചറിയുന്നതിനായി ഇയര്‍ടാഗ് (കമ്മല്‍) ചെയ്യുന്നതും അതാത് പ്രദേശത്തെ വെറ്ററിനറി ഡോക്ടര്‍മാരാണ്.
ടാഗിംഗ് ഫീസിനത്തില്‍ പശു ഒന്നിന് 30 രൂപ പ്രകാരം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ലഭിക്കും. ഒരു കന്നുകാലിയുടെ പരമാവധി വിപണി വില ഒരു ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. 40,000 രൂപയുടെ മുകളില്‍ വിലവരുന്ന പശുവിനെ ഇന്‍ഷുര്‍ ചെയ്യാനായി ഉടമയും കന്നുകാലിയും കൂടി നില്‍ക്കുന്ന ഒരു ഫോട്ടോ കൂടി നല്‍കണം. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 120 രൂപ മില്‍മ സബ്‌സിഡി നല്‍കും.
കൂടാതെ ക്ഷീര സഹകരണ സംഘങ്ങള്‍ 50 രൂപ കൂടി സബ്‌സിഡി നല്‍കുന്നതിന് യൂണിയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്രകാരം കുറഞ്ഞ ചിലവില്‍ കുകാലികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് കഴിയും. ക്ഷീര സംഘങ്ങള്‍ പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ വഴിയാണ് കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യുന്നത്.
Next Story

RELATED STORIES

Share it