Second edit

പശുപൂജകര്‍

പശുപൂജയാണ് സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ടയില്‍ മുഖ്യയിനമെങ്കിലും പരിവാര രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന പ്രദേശങ്ങളില്‍ ഗോമാതാവിന്റെ കാര്യം കഷ്ടമാണ്. ദേശീയ സാംപിള്‍ സര്‍വേ കണക്കുകള്‍ പ്രകാരം 2003-2013 കാലത്ത് ഒമ്പതു സംസ്ഥാനങ്ങളില്‍ കന്നുകാലികളുടെ എണ്ണത്തില്‍ കുറവാണ് സംഭവിച്ചത്. സംസ്ഥാനങ്ങളില്‍ മിക്കതും ബിജെപി ഭരിക്കുന്നതോ ദീര്‍ഘകാലം ഭരിച്ചതോ ആണ്. മധ്യപ്രദേശില്‍ 42.9 ശതമാനം കുറവാണ് കന്നുകാലികളുടെ എണ്ണത്തില്‍ സംഭവിച്ചത്. ഛത്തീസ്ഗഡ് (27 ശതമാനം), ജാര്‍ഖണ്ഡ് (17.5), മണിപ്പൂര്‍ (15.5), ഉത്തരാഖണ്ഡ് (7) എന്നിങ്ങനെയാണ് ബിജെപി അധികാരത്തിലിരുന്ന മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ. ഈ പ്രദേശങ്ങളില്‍ മിക്കതിലും പശുവിനെ കൊല്ലുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണുതാനും.
എന്നാല്‍, വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കന്നുകാലിസമ്പത്തില്‍ വര്‍ധനവാണ് കാണുന്നത്. നാഗാലാന്‍ഡില്‍ 507 ശതമാനവും മിസോറാമില്‍ 145.6 ശതമാനവും അരുണാചല്‍പ്രദേശില്‍ 72 ശതമാനവും സിക്കിമില്‍ 48.26 ശതമാനവും വര്‍ധനയാണ് കാണുന്നത്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ബീഫ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഗവേഷകര്‍ പറയുന്നത്, പശുവിന്റെ രക്ഷയ്ക്ക് ഏറ്റവും പ്രധാനം കര്‍ഷകന്റെ മെച്ചപ്പെട്ട സാമ്പത്തിക നിലയാണെന്നാണ്. കടക്കെണിയില്‍പ്പെട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നാട്ടില്‍ പശുവിനു മാത്രം സദ്ഗതിയുണ്ടാവാന്‍ സാധ്യത കുറവുതന്നെ.
Next Story

RELATED STORIES

Share it