kasaragod local

പഴുതടച്ച അന്വേഷണം; പോലിസിന് പൊന്‍തൂവല്‍

കാസര്‍കോട്: ഒരു മാസത്തിനുള്ള ജില്ലയില്‍ നടന്ന രണ്ടു വന്‍ ബാങ്ക് കവര്‍ച്ചയും തെളിയിക്കാനായത് പോലിസിന് പൊന്‍തൂവലായി. സപ്തംബര്‍ ഏഴിനു കാസര്‍കോട് കുഡ്‌ലു ബാങ്കിലും 27ന് ചെറുവത്തൂര്‍ വിജയ ബാങ്കിലും നടന്ന കവര്‍ച്ചക്കേസുകളാണ് മതിയായ തെളിവില്ലാതിരുന്നിട്ടും പോലിസിന്റെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ തെളിയിക്കാനായത്. വിജയ ബാങ്ക് കവര്‍ച്ചക്കേസ് പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടിയെങ്കില്‍ കുഡ്‌ലു ബാങ്ക് കേസിലെ പ്രധാനപ്രതികളെല്ലാം കവര്‍ച്ച നടന്ന് 49 ദിവസത്തിനകം അറസ്റ്റിലായി. ഈ കേസില്‍ കവര്‍ച്ചയില്‍ നേരിട്ടു പങ്കില്ലാത്ത ഒരാളെ മാത്രമാണ് പിടികൂടാനുള്ളത്.

പ്രതികള്‍ പണയംവച്ച സ്വര്‍ണത്തെക്കുറിച്ച് പോലിസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചുകഴിഞ്ഞു. രണ്ടു കവര്‍ച്ചകളും നടന്നയുടന്‍ തന്നെ പോലിസ് പ്രതികളുടെ രേഖാചിത്രം തയാറാക്കി വിമാനത്താവളങ്ങളിലും അന്യസംസ്ഥാനങ്ങളിലെ പ്രധാന പോലിസ് സ്‌റ്റേഷനുകളിലും അയച്ചുകൊടുത്തിരുന്നു. സൈബര്‍ സെല്ലിന്റെയും സ്‌പെഷ്യല്‍ സ്‌ക്വാഡിലെ മികച്ച പോലിസ് ഉദ്യോഗസ്ഥരുടെയും പരിശ്രമവും അന്വേഷണവിജയത്തില്‍ നിര്‍ണായകമായി. നീലേശ്വരം സിഐ കെ ഇ പ്രേമചന്ദ്രന്റെ വൈദഗ്ധ്യമാണ് വിജയ ബാങ്ക് കവര്‍ച്ച അന്വേഷണത്തിനു തുണയായതെങ്കില്‍ കോസ്റ്റല്‍ സിഐ സി കെ സുനില്‍കുമാറിന്റെ അന്വേഷണ മികവാണ് കുഡ്‌ലു കവര്‍ച്ചക്കേസില്‍ നിര്‍ണായകമായത്.

Next Story

RELATED STORIES

Share it