പഴയ കളിക്കാരന്‍ സുന്ദര്‍ഷെട്ടിക്ക് ഇന്നു മുതല്‍ കളികാണാം

കോഴിക്കോട്: മഹീന്ദ്ര ആന്റ് മഹീന്ദ്ര നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനവേളയില്‍ കളി കാണാനെത്തിയ പഴയകാല കളിക്കാരന് പാസ് ലഭിക്കാത്ത സംഭവത്തില്‍ കെഡിഎഫ്എ ഇടപെട്ടു. കഴിഞ്ഞ കാലങ്ങളില്‍ നാഗ്ജി ടൂര്‍ണമെന്റില്‍ ഏഴു തവണ കളിച്ച സുന്ദര്‍ഷെട്ടിക്ക് ഇന്നലെ കളികാണാനുള്ള സൗജന്യ പാസ് കെഡിഎഫ്എ പ്രസിഡന്റ് ഡോ. സിദ്ദീഖ് അഹ്മദ് നല്‍കി.
ബോംബെ ഗ്ലോബ് ടീമില്‍ വീറുറ്റ ഒരു കളിക്കാരനുണ്ടായിരുന്നു അക്കാലത്ത്. അയാളുടെ പേര് സുന്ദര്‍ ഷെട്ടിയെന്നായിരുന്നു. അന്ന് തിരുവണ്ണൂരില്‍ താമസക്കാരനായിരുന്ന സുന്ദരനെ ടി ദാമോദരന്‍ മാഷാണ് കണ്ടെത്തിയത്. ഫുട്‌ബോളി ല്‍ ഭാവിയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇന്റിപെന്റന്‍സ് ടീമില്‍ അംഗമാക്കി. അന്ന് മാനാഞ്ചിറയില്‍ ബോംബെ സുന്ദര്‍ ഷെട്ടി ഗ്ലോബിനു വേണ്ടി കളിക്കളത്തിലിറങ്ങാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാല്‍പന്തുകളിയിലെ പന്തടക്കങ്ങളും കളിയുടെ ശൈലിയും സുന്ദരന്‍ സ്വായത്തമാക്കി. സുന്ദര്‍ ഷെട്ടിയുടെ ശൈലി പിന്തുടര്‍ന്ന സുന്ദരനെ പിന്നീട് കാണികള്‍ സുന്ദര്‍ ഷെട്ടിയെന്നു പേരുവിളിച്ചു. സുന്ദര്‍ ഷെട്ടി ഇപ്പോഴും ആ പേരിലാണ് അറിയപ്പെടുന്നത്.
സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് സംഘാടകര്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തി ല്‍ സുന്ദര്‍ ഷെട്ടിയെയും പങ്കെടുപ്പിച്ചിരുന്നു. പഴയകാല കളിക്കാര്‍ കെഡിഎഫ്എ ഓഫിസിലോ സ്‌റ്റേഡിയം ഗ്രൗണ്ടിലോ വന്നാല്‍ നാഗ്ജി ടൂര്‍ണമെന്റ് കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it