Idukki local

പഴങ്ങളുടെ വില കുത്തനെ ഇടിഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

തൊടുപുഴ: പഴങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. ജില്ലയിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഏത്തന്‍, റോബസ്റ്റാ, ഞാലിപ്പുവന്‍, എന്നിവയുടെ വിലയിലാണ് ഇടിവുണ്ടായത്. ഇടയ്ക്കിടെ പെയ്യുന്ന മഴയും വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. 36 മുതല്‍ 40രുപ വരെ വിലയുണ്ടായിരുന്ന ഏത്തന് 30രുപയാണ് കടകളിലെ വില്‍പ്പന വില.
വാങ്ങാനാളില്ലാത്തത് കാരണം രണ്ട് കിലോ 50രുപക്ക് വില്‍ക്കുന്ന കടകളുമുണ്ട്.ഒരു കിലോ ഏത്തന് കര്‍ഷകന് ലഭിക്കുന്നത് 25രുപയില്‍ താഴെയാണ്.റോബസ്റ്റക്കാണ് വലിയ വിലയിടിവ് സംഭവിച്ചത്. ഒരു കിലോ റോബസ്റ്റക്ക് കര്‍ഷകന് ലഭിക്കുന്നത് നേരത്തേ 12മുതല്‍ 14രുപവരെയായിരുന്നെങ്കില്‍ ഇപ്പോള്‍ ആഞ്ചോ, ആറോ രൂപ മാത്രമാണ് ലഭിക്കുന്നത്.
കടകളിലെ വില്‍പ്പന 25ല്‍ നിന്ന് 15രുപയിലേക്ക് താഴ്ന്നു.ഒരാഴ്ച മുമ്പ് വരെ 40 രൂപയ്ക്ക് വിറ്റിരുന്ന ഞാലിപ്പുവന്‍ ഇപ്പോള്‍ 30രുപക്കാണ് വില്‍ക്കുന്നത്. കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 20മുതല്‍ 25വരെ മാത്രമാണ്. പാളയം കോടന്‍ പഴത്തിന് കാര്യമായി വില വെത്യാസങ്ങളില്ല.അതേസമയം തമിഴ്‌നാട്ടില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ കാരണം വിപണികളില്‍ പച്ചക്കറിയുടെ വില ഇരട്ടിയായി.
തമിഴ്‌നാട്ടില്‍ നിന്ന് കുടുതല്‍ പച്ചക്കറിയെത്താത്തതും ഉള്ളത് കെട്ടിക്കിടന്ന് നശിക്കുന്നതുമാണ് വില വര്‍ദ്ധിക്കാന്‍ കാരണമായി പറയുന്നത്.കഴിഞ്ഞ സീസണില്‍ മികച്ച വില ലഭിച്ചതിനാല്‍ ഇത്തവണ വ്യാപകമായി വാഴക്കൃഷി ചെയ്തവര്‍ പ്രതിസന്ധിയിലാണ്.മുടക്കിയ തുകയുടെ പകുതിപോലും ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു.ലോണെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കര്‍ഷകരില്‍ പലരും വലിയ പ്രതിസന്ധിയിലാണ്.

Next Story

RELATED STORIES

Share it