kannur local

പഴം, പച്ചക്കറി വാഹനങ്ങളില്‍ പാന്‍മസാല കടത്ത് വ്യാപകം

പഴയങ്ങാടി: പരിശോധന പ്രഹസനമായതോടെ വിദ്യാലയ പരിസരങ്ങളിലുള്‍പ്പെടെ പാന്‍മസാലകള്‍ സുലഭം. നേരത്തെ വ്യാപക പരിശോധനയില്‍ വ്യാപകമായി പാന്‍ മസാല പിടിച്ചെടുത്തെങ്കിലും പിന്നീട് പരിശോധന പേരിലൊതുങ്ങിയതോടെയാണ് വിപണി വീണ്ടും സജീവമായത്.
കടകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയാണു ചെയ്യുന്നത്. കര്‍ണാടക തുടങ്ങിയ ഇതര സംസ്ഥാനത്തേക്ക് സ്ഥിരമായി പോയി വരുന്ന ചില പഴം, പച്ചക്കറി വാഹനത്തിലാണ് പാന്‍മസാല എത്തിക്കുന്നത്. വില എത്ര വര്‍ധിച്ചാലും വാങ്ങാന്‍ ആളെത്തുമെന്നതിനാല്‍ വിതരണക്കാര്‍ പരിശോധന പോലും കാര്യമാക്കാതെയാണ് കച്ചവടം നടത്തുന്നത്. രഹസ്യകോഡുകള്‍ അറിയുന്നവര്‍ക്കും പരിചയമുഖങ്ങള്‍ക്കും മാത്രമാണ് പാന്‍ മസാലകള്‍ വില്‍ക്കുന്നത്. സമീപദിവസങ്ങളില്‍ വ്യാപക റെയ്ഡ് നടന്നതോടെ കടകളില്‍ സൂക്ഷിച്ചുവയ്ക്കുന്നത് നിര്‍ത്തിയെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമായി. അതേസമയം, മൊബൈല്‍ഫോണ്‍ വഴിയാണ് ഇപ്പോള്‍ ഇടപാട് കൂടുതലും നടക്കുന്നത്. പാന്‍മസാലകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരത്തില്‍ വില്‍ക്കുന്നവരുടെ ഫോണ്‍ നമ്പര്‍ ലഭിക്കും.
സാധനം എത്തിച്ചുനല്‍കാന്‍ പ്രത്യേക സ്ഥലം നിര്‍ദേശിക്കുന്നതിനാല്‍ മറ്റു പരിശോധനകളൊന്നും ഭയക്കാതെ കച്ചവടം നടത്താനാവും. ഇത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ പാക്കറ്റുകളാണ് കൈമാറുന്നത്. പച്ചക്കറി വാഹനത്തില്‍ എത്തിക്കുന്ന പാക്കറ്റുകള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ചാണ് വില്‍പന നടത്തുന്നത്. ആറു മുതല്‍ 10 രൂപയ്ക്കു വരെ ലഭിക്കുന്ന പാക്കറ്റുകള്‍ ഇപ്പോള്‍ 25 രൂപയോളം ഈടാക്കിയാണ് വില്‍പന നടത്തുന്നത്.
Next Story

RELATED STORIES

Share it