kozhikode local

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ രണ്ടാംഘട്ടം നാളെ

കോഴിക്കോട്: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ രണ്ടാംഘട്ടം ഈ മാസം 21ന് നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ എല്‍ സരിത അറിയിച്ചു.
ആദ്യഘട്ടത്തില്‍ 2,25, 909 കുട്ടികള്‍ പോളിയോ തുള്ളിമരുന്ന് നല്‍കിയിരുന്നു. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കി രോഗ സംക്രമണം തടയുകയാണ് പരിപാടിയുടെ ലക്ഷ്യം. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഐ ഒപി പ്രസിഡന്റ് ഡോ. എം പി ജയകൃഷ്ണന്‍ പറഞ്ഞു.
അഞ്ച് വയസ്സിന് താഴെയുള്ള 2,43,814 കുട്ടികളെയാണ് പരിപാടി ലക്ഷ്യമിടുന്നത്. ഇതിനായി 2303 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അങ്കണവാടികള്‍, ആരോഗ്യസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, മദ്‌റസകള്‍, വായനശാലകള്‍ എന്നിവിടങ്ങളിലാണ് ബൂത്തുകള്‍. റെയില്‍വേസ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങി 77 ട്രാന്‍സിറ്റ് ബൂത്തുകളും 184 മൊബൈല്‍ ടീമിനെയും ക്രമീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി പ്രത്യേക കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 270 സൂപ്പര്‍ വൈസര്‍മാരെയും, 4800 വളണ്ടിയര്‍മാരെയും പരിപാടിക്ക് വേണ്ടി പരിശീലനം നല്‍കി നിയോഗിച്ചുട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ എല്‍ സരിത അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഡോ എം പി ജയകൃഷ്ണന്‍, ഡോ രാജേന്ദ്രന്‍, ഡോ ബാബു ഫ്രാന്‍സിസ്, ഡോ. പി ജി സിന്ധു പങ്കെടുത്തു.
Next Story

RELATED STORIES

Share it