ernakulam local

പള്ളിയുടെ സ്ഥലത്ത് കൊടിമരം സ്ഥാപിക്കാന്‍ ബിജെപി ശ്രമം; ഗോതുരുത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

പറവൂര്‍: കൊടിമരം സ്ഥാപിക്കാനുള്ള ബിജെപി ശ്രമം തടഞ്ഞതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഗോതുരുത്തില്‍ പൂര്‍ണമായിരുന്നു. ഗോതുരുത്ത് സെ ന്റ്. സെബാസ്റ്റ്യന്‍ ലത്തീന്‍പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അതിക്രമിച്ചുകയറിയാണ് കൊടിമരം സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വൈകീട്ട് പുറത്തുനിന്ന് സംഘടിച്ചെത്തിയ ബിജെപിക്കാര്‍ പ്രകടനമായി കൊടിമരം സ്ഥാപിക്കാനെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
പോലിസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. ബിജെപിക്കാര്‍ കൊടിമരം സ്ഥാപിക്കാന്‍ എത്തുന്നതറിഞ്ഞ ഇടവക വിശ്വാസികള്‍ പള്ളിയില്‍ കൂട്ടമണിയടിച്ച് ആളുകളെക്കൂട്ടി. സ്ത്രീകളടക്കം അഞ്ഞൂറോളം പേര്‍ എത്തിച്ചേര്‍ന്നു. ഗോതുരുത്തുകാരായ അഞ്ചു പേരെങ്കിലും പ്രകടനത്തിലുണ്ടെങ്കില്‍ കൊടിമരം സ്ഥാപിക്കാന്‍ അനുവദിക്കാമെന്നായിരുന്നു വിശ്വാസികളുടെ നിലപാട്.
എന്നാല്‍ നൂറോളം പേര്‍ പങ്കെടുത്ത ബിജെപി പ്രകടനത്തില്‍ ഒരാള്‍ പോലും ഗോതുരുത്തില്‍നിന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ബിജെപി പ്രകടനം പള്ളിക്ക് മുന്നൂറു മീറ്റര്‍ അകലെ പോലിസ് തടഞ്ഞു. അവിടെ പ്രതിഷേധയോഗം നടത്തി ബിജെപിക്കാര്‍ പിരിഞ്ഞുപോയതിനു പിന്നാലെ വിശ്വാസികളും പ്രതിഷേധപ്രകടനം നടത്തി. ആലുവ ഡിവൈഎസ്പി വൈ ആര്‍ റസ്തമിന്റെ നേതൃത്വത്തില്‍ കനത്ത പോലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it