thiruvananthapuram local

പള്ളിയില്‍ പോയ യുവാവിനു മര്‍ദ്ദനം; വീടുകയറി മാതാപിതാക്കളെയും ആക്രമിച്ചു

വെള്ളറട: പള്ളിയില്‍ നിസ്‌കാരത്തിന് പോയ യുവാവിന് മര്‍ദ്ദനം. വീടുകയറി മാതാപിതാക്കളെയും ആക്രമിച്ചു. മൂന്ന് പേരും ആശുപത്രിയില്‍ ചികില്‍സയിലാണ്.
കുട്ടമല ചെറയക്കോട് റസിയാ മന്‍സിലില്‍ സിദ്ധിഖ് (24), മാതാവ് റിജീലാ ബീവി (45), പിതാവ് മാഹീന്‍കുട്ടി (52) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച പള്ളിയില്‍ നിസ്‌കാരത്തിന് പോയ സിദ്ധിഖിനെ പള്ളിക്ക് മുന്നില്‍ വച്ച് അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. രാത്രി അഞ്ചംഗ സംഘം വീട് കയറി മാതാവ് റജീലാ ബീവിയെ വെട്ടിവീഴ്ത്തുകയും വീട്ടിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തു. മൂവരും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പരാതിയെ തുടര്‍ന്ന് നെയ്യാര്‍ഡാം പോലിസ് കേസെടുത്തു. അക്രമികളെ ഉടന്‍ പിടികൂടുമെന്ന് നെയ്യാര്‍ഡാം എസ്‌ഐ പറഞ്ഞു. കുട്ടമല ജമാഅത്തില്‍ അംഗങ്ങളായിരുന്ന കുടുംബത്തെ മാറിവന്ന കമ്മിറ്റി അംഗങ്ങള്‍ പുറത്താക്കിയിരുന്നു. ഇവര്‍ കോടതിയെ സമീപിക്കുകയും കുടുംബാംഗങ്ങളെ പള്ളിയില്‍ തിരിച്ചെടുക്കാനുള്ള വിധി സമ്പാദിക്കുകയും ചെയ്തിരുന്നുവെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it