പളനി- ശബരിമല ദേശീയപാത അനുവദിക്കണം: എംപി

ന്യൂഡല്‍ഹി: പളനി- ശബരിമല ദേശീയപാത അനുവദിക്കണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. പളനിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് റോഡ് മാര്‍ഗം ശബരിമല കൂടി സന്ദര്‍ശിച്ചു മടങ്ങാന്‍ കഴിയുന്ന ദേശീയപാതയ്ക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുമതി നല്‍കണമെന്ന് എംപി ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി പാര്‍ലമെന്റി ല്‍ ഇക്കാര്യം ഉന്നയിച്ചത്. ദിണ്ടിഗല്‍ എംപി എം ഉദയകുമാറും ജോയ്‌സ് ജോര്‍ജ് എംപിയുടെ ആവശ്യത്തെ പിന്തുണച്ചു.
Next Story

RELATED STORIES

Share it