thiruvananthapuram local

പല നിരൂപകര്‍ക്കും ശ്രദ്ധ നിസ്സാര പ്രശ്‌നങ്ങളില്‍: ദാരിയുഷ് മെഹര്‍ജുയി

തിരുവനന്തപുരം: ഒരു കലാസൃഷ്ടിയുടെ വിവിധ തലത്തിലുള്ള അര്‍ത്ഥങ്ങള്‍ പരിശോധിക്കുന്നതിനുപകരം ചില ആധുനിക ചലച്ചിത്ര നിരൂപകര്‍ നിസാര പ്രശ്‌നങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയി. കല കലയില്‍നിന്നാണ് സ്വാംശീകരിക്കപ്പെടുന്നത്. 99 ശതമാനം സൃഷ്ടികളും മറ്റു സൃഷ്ടികളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുതാണെന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ 'ഇന്‍ കോണ്‍വെര്‍സേഷന്‍ വിത്' എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ സമൂഹത്തിലെ ബലഹീനമായ തന്തുക്കളല്ലെന്ന് സ്ഥാപിക്കുകയാണ് താന്‍ ചെയ്തതെന്ന് തന്റെ സിനിമകളിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. സ്വന്തമായ വ്യക്തിത്വങ്ങളുള്ള ഇവര്‍ക്ക് തങ്ങളെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്ന പുരുഷന്‍മാരെ തടുക്കാന്‍ കഴിയുമെന്ന് ഇറാനിലെ നവയുഗ സിനിമയ്ക്ക് വഴി തെളിച്ച അദ്ദേഹം ചുണ്ടിക്കാട്ടി.
തനിക്ക് അമേരിക്കയിലേക്ക് പോകാന്‍ ക്ഷണമുണ്ടായിട്ടും രാജ്യം വിട്ടുപോകാന്‍ തോന്നിയില്ല. കുറച്ചുകാലം അമേരിക്കയിലും ഫ്രാന്‍സിലുമായി കഴിഞ്ഞു. തനിക്ക് അമേരിക്കയുടെ സിനിമാ സംസ്‌കാരവുമായി ഒത്തുചേരാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയുടെ ഇക്കൊല്ലത്ത ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മെഹര്‍ജുയിക്ക് നാളെ പുരസ്‌കാരം സമ്മാനിക്കും.
Next Story

RELATED STORIES

Share it