kannur local

പലചരക്കുകട കത്തിനശിച്ചു

പാനൂര്‍: പൂവത്തിന്‍കീഴില്‍ പലചരക്ക് കട കത്തി നശിച്ചു. ഒറ്റപ്പിലാവുള്ളതില്‍ വിനീഷിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കത്തി നശിച്ചത്. ഇന്നലെ രാവിലെ ആറോടെ പ്രഭാത സവാരിക്കാര്‍ കടയ്ക്കു മുകളില്‍ നിന്നു പുക വരുന്നത് കണ്ട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഫര്‍ണിച്ചറുകളും അനാദി സാധനങ്ങളും ഉള്‍പ്പെടെ കട പൂര്‍ണമായും കത്തി നശിച്ചിരുന്നു. പാനൂരില്‍ നിന്നു ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. കടയുടെ ജാലകം തുറന്നിട്ട നിലയിലാണ്. തീപിടിത്തത്തില്‍ ദുരൂഹതയുണ്ട്. പാനൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാനൂര്‍ പോലിസ് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം തുടങ്ങി. ഏകദേശം 2.30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Next Story

RELATED STORIES

Share it