പറവൂര്‍ പീഡനക്കേസ്: സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു
BY swapna en17 Nov 2015 4:39 AM GMT
swapna en17 Nov 2015 4:39 AM GMT
കൊച്ചി: പറവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു. സി പി മോഹന്‍ മേനോനാണ് രാജിവച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വിചാരണ ആരംഭിക്കാനിരിക്കുന്ന കേസുകളില്‍ ഹാജരാവാന്‍ കഴിയില്ലെന്ന് കാണിച്ചാണ് മോഹന്‍ മേനോന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് രാജി കത്ത് കൈമാറിയത്. എന്നാല്‍ പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട്, നിലവില്‍ വിചാരണ നടക്കുന്ന കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കും. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത വിചാരണ ആരംഭിക്കാനിരിക്കുന്ന മറ്റു കേസുകളില്‍ ഹാജരാവാന്‍ കഴിയില്ലെന്ന വിവരമാണ് സി പി മോഹന മേനോന് അറിയിച്ചിട്ടുള്ളത്. പറവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 20ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എട്ടു കേസുകളിലാണ് സി പി മോഹന്‍ മേനോന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായത്. കേസ് അട്ടിമറിക്കാന്‍ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ച അഭിഭാഷകനെ മാസങ്ങള്‍ക്ക് മുമ്പ് ചുമതലയില്‍ നിന്ന് നീക്കിയിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT