പറവൂരില്‍ പോള്‍ചെയ്ത 18 വോട്ടുകള്‍ വോട്ടിങ് യന്ത്രത്തില്‍ കാണാനില്ല

പറവൂര്‍: പറവൂര്‍ നിയോജകമണ്ഡലത്തിലെ രണ്ട് ബൂത്തുകളിലായി പോള്‍ ചെയ്ത വോട്ടുകളില്‍ 18 വോട്ടുകള്‍ വോട്ടിങ് മെഷീനില്‍ കാണാനില്ല. സംഭവത്തെ തുടര്‍ന്ന് രണ്ടു ബുത്തിലും റീപോളിങ് വേണമെന്ന് ആവശ്യമുയര്‍ന്നു.
വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ എസ്എന്‍എല്‍പി സ്‌കൂളിലെ 21ാം ബൂത്ത്, ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയില്‍ കോവിലകം സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ 65ാം നമ്പര്‍ ബൂത്ത് എന്നിവടങ്ങളിലെ വോട്ടിങ് യന്ത്രങ്ങളിലാണ് ഒമ്പതുവീതം വോട്ടുകളുടെ കുറവ് കണ്ടെത്തിയത്. വോട്ടിങ് മെഷീനിലെ വോട്ടുകളും ഒപ്പിട്ട വോട്ടര്‍മാരുടെ എണ്ണവും കണക്കുകൂട്ടി നോക്കിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്.
Next Story

RELATED STORIES

Share it