ernakulam local

പറവൂരില്‍ ആഹ്ലാദപ്രകടനത്തില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

പറവൂര്‍: നഗരത്തില്‍ മൂന്നുമുന്നണികളും നടത്തിയ ആഹ്ലാദ പ്രകടനം പടക്കമേറിലും സംഘര്‍ഷത്തിലും കലാശിച്ചു.
സിപിഐ മണ്ഡലം് കമ്മിറ്റി ഓഫിസിലേക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പടക്കം കത്തിച്ചെറിഞ്ഞു. എന്നാല്‍ പടക്കംപൊട്ടാതെ ചീറ്റിപ്പോയി. ഈ സമയത്ത് ഓഫിസിനകത്ത് ഉണ്ടായിരുന്നവരും പടക്കമെറിഞ്ഞവരും തമ്മില്‍ നേരിയതോതില്‍ ഉന്തും തള്ളും നടന്നു.
എല്‍ഡിഎഫ് മണ്ഡലം കണ്‍വീനറും കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്തംഗവുമായ പി എന്‍ സന്തോഷ്(52), എഐവൈഎഫ് നേതാവ് ഡിവിന്‍ ദിനകരന്‍(26), ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി സുരേഷ്(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മൂന്നുപേരും താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം നടന്നത്.
പടക്കമേറ് നടത്തിയ സംഭവത്തില്‍ രണ്ട് യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. പെരുവാരം കോളനി സ്വദേശികളായ സുജിത്ത്(19), സുമിത്ത്(21) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
അതേസമയം ബിജെപി-ബിഡിജെഎസ് പ്രകടനക്കാരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ നേര്‍ക്കുനേര്‍നിന്ന് മുദ്രാവാക്യം വിളിയും വെല്ലുവിളിയും നടത്തിയതും വീണ്ടും സംഘര്‍ഷത്തിന്റെ വക്കിലെത്തിച്ചു. ഈസമയത്ത് ഇവര്‍ക്കിടയില്‍ കൂടുതല്‍ പോലിസിനെ വ്യന്യസിച്ചാണ് സംഘര്‍ഷസാധ്യത കുറച്ചത്. ഇതിനിടയില്‍ യുഡിഎഫിന്റെ ആഹ്ലാദ പ്രകടനം കടന്നുപോയപ്പോള്‍ വി ഡി സതീശനെതിരേ എല്‍ഡിഎഫ് അണികള്‍ മുദ്രാവാക്യം വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. തിരിച്ച് യുഡിഎഫുകാരും പ്രതികരിച്ചുവെങ്കിലും സംഘര്‍ഷമുണ്ടായില്ല.
എന്നാല്‍ എല്‍ഡിഎഫ് പ്രചാരണ വാഹനത്തിന്റെ ചില്ല് പൊട്ടിതകര്‍ന്ന നിലയില്‍ കാണപ്പെട്ടതിനെതിരേ ഉടമ പോലിസില്‍ പരാതി നല്‍കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ പലയിടത്തും പോലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it