wayanad local

പര്‍ദ ധരിച്ച് മോഷണം: ആന്ധ്ര സ്വദേശിനി പിടിയില്‍

ഉരുവച്ചാല്‍: പര്‍ദ ധരിച്ച് മോഷണത്തിനെത്തിയ ഇതരസംസ്ഥാന സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിനി തങ്കലക്ഷ്മി(41)യെയാണ് പിടികൂടിയത്. കൊളപ്പയിലെ കൊട്ടാരത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് പര്‍ദ ധരിച്ച് സ്ത്രീയെത്തിയത്.
വീട്ടുകാരോട് പണം ആവശ്യപ്പെട്ടപ്പോള്‍ പന്തികേട് തോന്നിയ വീട്ടുകാര്‍ സ്ഥലം ചോദിച്ചപ്പോള്‍ മൈസൂരിലാണെന്ന് പറഞ്ഞു.
യുവതിയുടെ സംസാരത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൈയിലുള്ള ബാഗ് പരിശോധിച്ചു. ഇതില്‍ നിന്നു സ്ത്രീയുടെ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ തങ്കലക്ഷ്മി എന്ന പേര് കണ്ടെത്തുകയായിരുന്നു.
വീട്ടുകാര്‍ മട്ടന്നൂര്‍ പോലിസില്‍ വിവരം നല്‍കി പോലിസെത്തി കസ്റ്റഡിയില്‍ എടുത്തു.
Next Story

RELATED STORIES

Share it