malappuram local

പരീക്ഷാ അട്ടിമറി തടയാന്‍ പ്രത്യേക സ്‌ക്വാഡ്; കര്‍ശന നിയന്ത്രണം

മലപ്പുറം: എസ്എസ്എസ് എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. സംസ്ഥാനത്ത് ഇത്തവണയും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയില്‍ നിന്നു തന്നെയാണ്. 42,776 ആണ്‍കുട്ടികളും 40,592 പെണ്‍കുട്ടികളും ഉള്‍പ്പെടെ 83,368 പേരാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3,705 കുട്ടികള്‍ ഇത്തവണ കൂടുതലാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരിക്കുന്നത് എടരിക്കോട് പികെഎം എച്ച് എസ്സ്എസ്സിലാണ്-2347 പേര്‍. ഏറ്റവും കുറവ് തിരൂര്‍ അതളൂര്‍ കെഎന്‍എംഎച്ച്എസ്എസ്-ഏഴു പേര്‍. ബുധനാഴ്ച ആരംഭിക്കുന്ന പരീക്ഷകള്‍ ഈ മാസം 29നാണ് അവസാനിക്കുക. എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങി 24ന് അവസാനിക്കും.
ചോദ്യപ്പേപ്പറുകള്‍ ഇതിനകം തന്നെ ട്രഷറികളിലും ബാങ്കുകളിലും എത്തിച്ചുകഴിഞ്ഞു. ഒരോ വിഷയങ്ങളുടേയും ചോദ്യപ്പേപ്പറുകള്‍ അന്നേ ദിവസം രാവിലെയാണ് വിദ്യാലങ്ങളിലേക്ക് എത്തിക്കുക. മൂല്യ നിര്‍ണ്ണയത്തില്‍ കഴിഞ്ഞ തവണയുണ്ടായ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതലോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കങ്ങള്‍. ഏപ്രില്‍ ഒന്നു മുതല്‍ 12 വരെയാണ് ഉത്തരക്കടലാസുകളുടെ മൂല്യ നിര്‍ണയം. സംസ്ഥാനത്താകെ 54 മൂല്യ നിര്‍ണയ ക്യാംപുകളാണ് സജ്ജമാക്കുക. ഓരോ കുട്ടിയുടേയും മാര്‍ക്ക് ക്യാംപുകളില്‍ വച്ചു തന്നെ രണ്ട് തവണ രേഖപ്പെടുത്തി കൃത്യത ഉറപ്പാക്കും. പരീക്ഷക്ക് കുട്ടികളെത്തുന്ന കാര്യവും നിരീക്ഷിക്കും.
ഹാജരാവാത്ത കുട്ടികളുടെ വിവരങ്ങള്‍ അതത് ദിവസം തന്ന പരീക്ഷാ ഭവനെ അറിയിക്കാ ന്‍ നിര്‍ദേശമുണ്ട്. പ്ലസ്സ്‌വണ്‍, പ്ലസ്ടു വിനും ഏറ്റുവും കൂടതല്‍ കുട്ടികള്‍ പരീക്ഷക്കിരിക്കുന്നത് മലപ്പുറത്താണ്.
ജില്ലയില്‍ 275 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. കനത്ത ചൂടിനെ അവഗണിച്ചും സ്‌കൂളുകളുടേയും സംഘടനകളുടേയും നേതൃത്വത്തിലുള്ള തീവ്ര പരിശീലനങ്ങളും രാത്രികാല ക്ലാസുകളും സ്‌പെഷ്യല്‍ വിജയഭേരി പദ്ധതികളും പൂര്‍ത്തിയാക്കിയാണ് വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലേക്ക് പോകുന്നത്.
പരീക്ഷ ക്രമക്കേടുകള്‍ തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും രണ്ട് അംഗങ്ങള്‍ പരിശോധന നടത്തും.
മൊബൈല്‍ ഫോണ്‍ വിലക്കടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് പരീക്ഷ എഴുതാനാവില്ല.
Next Story

RELATED STORIES

Share it