പരീക്ഷയെക്കുറിച്ച് ഭയക്കരുതെന്ന് മന്‍ കീ ബാതില്‍ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 10, 12 ക്ലാസ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ ഇത്തവണത്തെ 'മന്‍ കീ ബാത്' റേഡിയോ പരിപാടി. വ്യത്യസ്ത വിദ്യാഭ്യാസ ബോര്‍ഡുകളുടെ പൊതു പരീക്ഷകള്‍ ആരംഭിക്കാനിരിക്കെ നടത്തിയ പരിപാടിയില്‍ സ്വതന്ത്രവും സമാധാനപൂര്‍ണവുമായ മനസ്സോടുകൂടി പരീക്ഷയെ നേരിടാന്‍ മോദി വിദ്യാര്‍ഥികളോടാവശ്യപ്പെട്ടു.
അനുകൂലമായ സമീപനത്തോടെ പരീക്ഷകളെ നേരിടണമെന്ന് വിദ്യാര്‍ഥികളോട് പറഞ്ഞ മോദി, അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് രക്ഷിതാക്കളോടും ആവശ്യപ്പെട്ടു. ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് ചൂണ്ടിക്കാട്ടി തനിക്ക് നാളെ 125 കോടി ജനങ്ങള്‍ നടത്തുന്ന ഒരു പരീക്ഷ ഉണ്ടെന്നും എന്നാല്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മോദി റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞു.
ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍, ചെസ് അതികായനും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ വിശ്വനാഥന്‍ ആനന്ദ് എന്നിവരുടെ സന്ദേശവും വിദ്യാര്‍ഥികളെ ലക്ഷ്യംവച്ചുകൊണ്ട് മന്‍കിബാത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ശാസ്ത്രജ്ഞനും ഭാരത രത്‌ന അവാര്‍ഡ് ജേതാതാവുമായ സിഎന്‍ആര്‍ റാവു, ഹിന്ദു ആത്മീയ ഗുരു മുറാറി ബാപു എന്നിവരുടെ സന്ദേശവും പരിപാടിയിലുണ്ടായിരുന്നു.
ചിന്തകള്‍ അനുകൂലമാക്കണമെന്നും എന്നാല്‍ അനുകൂല ഫലമുണ്ടാവുമെന്നും സചിന്‍ പറഞ്ഞു. പരീക്ഷയ്ക്ക് മുമ്പായി നല്ലവണ്ണം ഉറങ്ങണമെന്നും നന്നായി ഭക്ഷണം കഴിക്കണമെന്നും ശാന്തമായ മനസ്സോടുകൂടി നേരിടണമെന്നുമായിരുന്നു ആനന്ദിന്റെ നിര്‍ദേശം.
Next Story

RELATED STORIES

Share it