thrissur local

പരീക്ഷകളുടെ ടേം ടേബിളുകള്‍ ഒരാഴ്ചക്കുള്ളില്‍ പ്രസിദ്ധപ്പെടുത്തും: മന്ത്രി സി രവീന്ദ്രനാഥ്

പുതുക്കാട്: ഈ അധ്യയന വര്‍ഷം മുതല്‍ എല്ലാ പരീക്ഷകളുടേയും ടേം ടേബിളുകള്‍ ഒരാഴ്ചക്കുള്ളില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ചെങ്ങാലൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ മന്ത്രിക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ പരീക്ഷകളോടുള്ള സമീപനം മാറ്റുന്നതിനും അധ്യാപകര്‍ക്ക് സുഗമമായി ക്ലാസുകള്‍ നയിക്കുന്നതിനും വേണ്ടിയാണ് മൂന്ന് പരീക്ഷകളുടേയും ടേം ടേബിളുകള്‍ ഒരാഴ്ചക്കകം പ്രസിദ്ധപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് മല്‍സരാധിഷ്ഠിത വിദ്യാഭ്യാസമാണ് ഇതിനെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസമായി മാറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാഠപുസ്തങ്ങളുടെ ഭാരം കുറയ്ക്കുന്നതിനുവേണ്ടി ഓരോ ടേമില്‍ പുതിയ പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
ഹയര്‍ സെക്കന്ററി പ്രവേശനത്തിന് ജില്ലകള്‍തോറും സ്‌കൂളുകളുടെയും വിദ്യാര്‍ഥികളുടേയും ആനുപാതം കണക്കാക്കി ക്രമീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ സീറ്റുകളില്‍ ക്രമീകരണം നടത്താത്തതുമൂലം കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 30000 ഏറെ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു ഈ സാഹചര്യം മാറുന്നതിനുവേണ്ടിയാണ് ആനുപാതം കണക്കാക്കിയുള്ള ക്രമീകരണം കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു.
തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റും പിടിഎയും സംഘടിപ്പിച്ച കനിവ് ചാരിറ്റബിള്‍ ഫണ്ടിന്റെ സമര്‍പ്പണവും ചടങ്ങില്‍ നടന്നു.
പുതുക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍, ജില്ലാ പഞ്ചായത്തംഗം കെ ജെ ഡിക്‌സന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയങ്കര, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായട രാജു തളിയപറമ്പില്‍,സജിത്ത് കോമത്തുകാട്ടില്‍, സതി സുധീര്‍ സരിത രാജേഷ്, ബിപിഒ കെ നന്ദകുമാര്‍, പ്രധാന അധ്യാപകന്‍ ബാബു ജോസ് തട്ടില്‍, സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ തേക്കാനത്ത്, പിടിഎ പ്രസിഡന്റ് എ എം ഡേവീസ് സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പുതുക്കാട് പഞ്ചായത്തിലെ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
Next Story

RELATED STORIES

Share it