പരിസ്ഥിതി ദിനാചരണം: ഉദ്ഘാടനം പുനലൂരില്‍

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് പുനലൂരില്‍ നടക്കുമെന്ന് വനംമന്ത്രി കെ രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് നാലിന് പുനലൂര്‍ സെന്റ് തോമസ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങ് വനംമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ 10,000 വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. പരിസ്ഥിതിദിനാചരണം ഞായറാഴ്ചയായതിനാല്‍ സ്‌കൂള്‍വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാനാവില്ല. അതിനാല്‍ മെയ് ആറിന് എല്ലാ ജില്ലകളിലും സ്‌കൂള്‍ അടിസ്ഥാനത്തില്‍ വൃക്ഷത്തൈകള്‍ നട്ടുള്ള പരിസ്ഥിതിദിനാചരണം നടക്കും. സന്നദ്ധസംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി 60 ലക്ഷത്തോളം വൃക്ഷത്തൈകള്‍ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യും. കൂടാതെ മരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it