Pathanamthitta local

പരിശോധന: കടകള്‍ക്കെതിരേ നടപടി

പത്തനംതിട്ട: വിലക്കയറ്റം, കരിഞ്ചന്ത, മായം ചേര്‍ക്കല്‍ എന്നിവ തടയുന്നതിനായി കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പത്തനംതിട്ട നഗരസഭയില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. പത്തനംതിട്ട ടൗണ്‍, കുമ്പഴ എന്നിവിടങ്ങളിലെ 17 മല്‍സ്യമാര്‍ക്കറ്റ് സ്റ്റാള്‍ പരിശോധിച്ചതില്‍ മതിയായ രേഖകള്‍ ഹാജരാക്കാത്ത അഞ്ച് സ്റ്റാളുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
രണ്ട് മത്സ്യസ്റ്റാളുകള്‍, ഒരു ഐസ് പ്ലാന്റ് എന്നിവിടങ്ങളില്‍ നിന്ന് മല്‍സ്യം, ഐസ് എന്നിവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം ഫുഡ് അനാലിസ്റ്റ് ലബോറട്ടറിയിലേക്കയച്ചു. 16 പച്ചക്കറി സ്റ്റാളുകള്‍ പരിശോധിച്ചതില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്ത പച്ചക്കറി സ്റ്റാളുകള്‍ക്കെതിരേ കേസെടുത്തു. അഞ് ഹോട്ടലുകള്‍, ആറ് ബേക്കറി, മൂന്നു പലചരക്ക് വ്യാപാര സ്ഥാപനം, അഞ്ച് ഫ്രൂട്ട് സ്റ്റാള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.
പരിശോധനയില്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.പത്മകുമാര്‍, ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ജി.രഘുനാഥകുറുപ്പ്, ലീഗല്‍ മെട്രോളജി ഓഫിസര്‍ കെ.ജി സുരേഷ്‌കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ഹരീഷ് കെ.പിള്ള, എസ്.വിജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു ജോര്‍ജ്, സിവില്‍ പോലീസ് ഓഫിസര്‍ റെജി ജോണ്‍, ഭക്ഷ്യസുരക്ഷാ ഓഫിസ് അസിസ്റ്റന്റ് ഡി.ബാബുക്കുട്ടന്‍ പങ്കെടുത്തു.
മിന്നല്‍ പരിശോധന നടത്തി
തിരുവല്ല: അവശ്യസാധനങ്ങളുടെ വില വര്‍ധന്, കരിഞ്ചന്ത, അമിത വില എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവല്ല സബ് കലക്ടറുടെ നിര്‍ദേശാനുസരണം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ റവന്യൂ, പോലിസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകള്‍ സംയുക്തമായി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെ അമിത വില ഈടാക്കുന്നതും നിര്‍ദ്ദിഷ്ട ലൈസന്‍സുകള്‍ ഇല്ലാതെയും പുതുക്കാതെയും ത്രാസുകള്‍ കൃത്യമായി പതിക്കാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പാചകം ചെയ്യുന്ന ഹോട്ടലുകള്‍ക്കെതിരേയും ഭക്ഷ്യവസ്തുക്കള്‍ അളവില്‍ കുറഞ്ഞ് സൂക്ഷിച്ചിട്ടുള്ള പാക്കറ്റുകള്‍ കണ്ടെത്തിയതമായ സ്ഥാപനങ്ങള്‍ക്കെതിരേയും നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് 7പ്പോര്‍ട്ട് ചെയ്തു.
താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.കെ.ഷീല, ഡപ്പ്യൂട്ടി തഹസീല്‍ദാര്‍ ബി.അനില്‍കുമാര്‍, ലീഗല്‍ മെട്രോളജി വകുപ്പിലെ എ.നൗഷാദ്, പോലീസ് വകുപ്പിലെ പ്രസാദ്, റേഷനിംഗ് ഇന്‍സ്പക്ടര്‍മാരായ ബൈജു.വി, വി.കെ.സുരേഷ് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
മിന്നല്‍ പരിശോധന തുടരുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it