kannur local

പരിയാരത്ത് തീപ്പെട്ടിക്കമ്പനിയില്‍ തീപ്പിടിത്തം

തളിപ്പറമ്പ്: പരിയാരം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന തീപ്പെട്ടിക്കമ്പനിയില്‍ തീപ്പിടിത്തം. ഇന്നലെ രാവിലെ 11.30ഓടെയാണ് കെ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ശ്രീശാസ്ത മാച്ച് ഇന്റസ്ട്രീസിനു പുറത്ത് കൂട്ടിയിട്ട പാഴ്മരങ്ങള്‍ക്കു തീപിടിച്ചത്. തീപടര്‍ന്ന് കമ്പനിയിലേക്കു സ്ഥാപിച്ച കുടിവെള്ള പൈപ്പും മരക്കട്ടകളും കത്തിനശിച്ചു.
തീയും പുകയും ഉയരുന്നതു കണ്ട് പരിസരവാസികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നു തളിപ്പറമ്പ് അഗ്നിശമന സേന വിഭാഗം എത്തിയാണ് തീയണച്ചത്. തക്കസമയത്ത് വിവരമറിയിച്ചതിനാല്‍ ദുരന്തമൊഴിവായി. സമീപത്തെ കൂട്ടിയിട്ട മരങ്ങളും മെഷീനുകളിലേക്ക് പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്നലെ കമ്പനി അവധിയായതിനാല്‍ തീപിടിച്ചത് ഏറെ വൈകിയാണ് അറിഞ്ഞത്.
Next Story

RELATED STORIES

Share it