kannur local

പരിയാരം മെഡിക്കല്‍ കോളജ്; പ്രക്ഷോഭ സമിതി അനിശ്ചിതകാല നിരാഹാരത്തിന്

കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭ സമിതി അനിശ്ചിതകാല നിരാഹരസമരത്തിലേക്ക്. 19മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കലാണ് സമരം ആരംഭിക്കും. ജനറല്‍ കണ്‍വീനര്‍ ഡോ ഡി സുരേന്ദ്രന്‍ നിരാഹരമിരിക്കും.—പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം പാലിക്കാതെ സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാണിക്കുകയാണെന്ന് പ്രമുഖ ഗാന്ധിയന്‍ തായാട്ട് ബാലന്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ പങ്കാളിത്തമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസ്സമല്ലെന്ന് പറയുന്ന സര്‍ക്കാര്‍ പരിയാരം വിഷയത്തില്‍ സാമ്പത്തികപ്രയാസം പറയുന്നതിന് പിറകില്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ സമ്മര്‍ദ്ദമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭ സമിതി സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറല്‍ കണ്‍വീനര്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ. വിനോദ് പയ്യട, രാജന്‍ കോരമ്പേത്ത്, ഇ മനീഷ്, എടക്കാട് പ്രേമരാജന്‍, പി പി അബൂബക്കര്‍, പി ബാലന്‍, ഷുഹൈബ് മുഹമ്മദ്, ടി ചന്ദ്രന്‍, മേരി അബ്രഹാം, പോല്‍ ടി സാമുവല്‍, ജെയ്‌സണ്‍ ഡൊമനിക്ക്, പ്രൊഫ. ജമാലുദ്ദീന്‍, കെ കെ സജീവന്‍, എ രേതന്‍, പഠിപ്പുരക്കല്‍ ശ്രീനിവാസന്‍, ച ാലോടന്‍ രാജീവന്‍, സൗമി ഇസബെല്‍ സംസാരിച്ചു.—ജനരക്ഷാ യാത്രയുമായി കണ്ണൂരിലെത്തിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് പ്രക്ഷോഭസമിതി നിവേദനം നല്‍കി.
Next Story

RELATED STORIES

Share it