പരിക്ക്; റഫീഞ്ഞയ്ക്കു പകരം ലൂക്കാസ് മൗറ ബ്രസീല്‍ ടീമില്‍

വാഷിങ്ടണ്‍: പരിക്കുമൂലം ബാഴ്‌സലോണ മിഡ്ഫീല്‍ഡര്‍ റഫീഞ്ഞ കോപ അമേരിക്കയ്ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്നു പിന്‍മാറി. പകരക്കാരനായി ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയുടെ മിഡ്ഫീല്‍ഡര്‍ ലൂക്കാസ് മൗറയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
കാല്‍മുട്ടിലെ പരിക്കുമൂലം കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും റഫീഞ്ഞയ്ക്കു നഷ്ടമായിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് താരം ബാഴ്‌സ ടീമില്‍ മടങ്ങിയെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എഎസ് റോമയ്‌ക്കെതിരേ നടന്ന ചാംപ്യ ന്‍സ് ലീഗ് മല്‍സരത്തിനിടെയാണ് റഫീഞ്ഞയ്ക്കു പരിക്കേറ്റത്.
Next Story

RELATED STORIES

Share it