Sports

പരിക്ക്; യു.എസ്. ഓപണ്‍ ടെന്നീസില്‍നിന്ന് ഷറപ്പോവ പിന്‍മാറി

പരിക്ക്; യു.എസ്. ഓപണ്‍ ടെന്നീസില്‍നിന്ന് ഷറപ്പോവ പിന്‍മാറി
X






maria-sharapova-

വാഷിങ്ടണ്‍: അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ റഷ്യയുടെ  മരിയ ഷറപ്പോവ യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. പരിക്കേറ്റതു മൂലം ടൂര്‍ണമെന്റിനായി പൂര്‍ണമായി തയ്യാറെടുക്കാന്‍ സാധിക്കാത്തതിനാലാണ് പിന്‍മാറുന്നതെന്നു താരം സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചു.
ആസ്‌ത്രേലിയയുടെ ഡാരിയ ഗാവ്‌റിലോവയുമായായിരുന്നു ഷറപ്പോവയുടെ ആദ്യ മല്‍സരം. മൂന്ന് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഷറപ്പോവ യു.എസ് ഓപ്പണില്‍ നിന്ന് പിന്‍വാങ്ങുന്നത്. രണ്ടാം സീഡ് മരിയ ഷറപ്പോവക്ക് പകരം റഷ്യയുടെ ദാരിയ കസാത്കിനയായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ടെന്നീസ് അസോസിയേഷന്‍ പറഞ്ഞു. പരിക്ക് ഭേദമായി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ മല്‍സര രംഗത്തേക്കു തിരിച്ചു വരുമെന്നും താരം അറിയിച്ചു.
2014ല്‍ ഫ്രഞ്ച് ഓപ്പണിലാണ് ഷറപ്പോവ അവസാനമായി കിരീടത്തില്‍ മുത്തമിട്ടത്. 2004ലാണ് താരം ആദ്യമായി വിംബിള്‍ഡണ്‍ കിരീടം നേടിയത്. 2006ലെ യു.എസ് ഓപ്പണിലും 2008ലെ ആസ്‌ത്രേലിയന്‍ ഓപ്പണിലും  ജേതാവായ ഷറപ്പോവ  2005 ആഗസ്തില്‍ ലോക ഒന്നാം റാങ്കിലേക്കുയര്‍ന്നു. 2012ലെ ഒളിംപിക്‌സില്‍ രാജ്യത്തിനു വേണ്ടി  വെള്ളിയും 28കാരിയായ താരം സ്വന്തമാക്കി.



Next Story

RELATED STORIES

Share it