പരിക്ക്; ജോണ്‍ ഹാസ്റ്റിങ്‌സ് ഐപിഎല്ലില്‍ നിന്നു പിന്‍മാറി

കൊല്‍ക്കത്ത: പരിക്കുകാരണം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ ജോണ്‍ ഹാസ്റ്റിങ്‌സ് ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നു പിന്‍മാറി.ഹാസ്റ്റിങ്‌സന്റെ പിന്‍മാറ്റം നൈറ്റ് റൈഡേഴ്‌സിന് കനത്ത നഷ്ടമായിരിക്കും.
മുംബൈ ഇന്ത്യന്‍സിനെതിരായ പരിശീലന മല്‍സരത്തിനിടയിലാണ് ഓസീസ് താരമായ ഹാസ്റ്റിങ്‌സണ്‍ പരിക്കിന്റെ പിടിയിലായത്. ആസ്‌ത്രേലിയന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുമ്പ് പരിക്കില്‍ നിന്ന് മുക്തനായി ഹാസ്റ്റിങ്‌സ് തിരിച്ചെത്തുമെന്ന് നൈറ്റ് റൈഡേഴ്‌സ് അസിസ്റ്റന്റ് കോച്ച് സൈമണ്‍ കാറ്റിച്ച് പ്രത്യാശ പ്രകടിപ്പിച്ചു.
ഹാസ്റ്റിങ്‌സിന് പകരക്കാരനെ കണ്ടെത്തിയിട്ടില്ലെന്നും ഇതിന്റെ തുട ര്‍ നടപടികള്‍ ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കിനെ തുടര്‍ന്ന് ഹാസ്റ്റിങ്‌സ് ആസ്‌ത്രേലിയയിലേക്ക് തിരിച്ചുപോയി.
Next Story

RELATED STORIES

Share it