kannur local

പരിക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു

ജിദ്ദ: സിത്തീന്‍ സ്ട്രീറ്റില്‍ വാഹനമിടിച്ച് പരിക്കേറ്റ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ 12ാം ക്ലാസ് വിദ്യാര്‍ഥി ഫവാസ് ഇസ്മായില്‍ മരിച്ചു. തലശ്ശേരി സ്വദേശി കെ എം ഇസ്മായില്‍-ശഹനാസ് ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച രാത്രി ജിദ്ദയില്‍ നടന്നുവരുന്ന സിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സ്‌കൂളിനായി ബൂട്ടണിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഫൈസലിയ്യയിലെ ഇര്‍ഫാന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചുവെന്നാണ് കരുതുന്നത്. സ്വദേശി പൗരന്‍ ഓടിച്ച കാറാണ് അപകടത്തില്‍പെട്ടത്.

Next Story

RELATED STORIES

Share it