Flash News

പരിക്കേറ്റ ഫലസ്തീനികള്‍ക്ക് ചികില്‍സ നല്‍കേണ്ട; അവരെ മരിക്കാന്‍ വിടൂ: വിവാദ പ്രസ്താവനയുമായി ജൂത പണ്ഡിതന്‍

പരിക്കേറ്റ ഫലസ്തീനികള്‍ക്ക് ചികില്‍സ നല്‍കേണ്ട; അവരെ മരിക്കാന്‍ വിടൂ: വിവാദ പ്രസ്താവനയുമായി ജൂത പണ്ഡിതന്‍
X
palestin----------last

ജെറൂസലേം:ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീനികള്‍ക്ക് ചികില്‍സ നല്‍കേണ്ടെന്നും  അവരെ മരിക്കാന്‍ വിടണമെന്നും ജൂത പണ്ഡിതന്‍. ഇസ്രായേല്‍ ദേശീയ ന്യൂസ് വെബ്‌സൈറ്റ് തന്നെയാണ് ജൂത പണ്ഡിതന്റെ പരാമര്‍ശം പുറത്ത് വിട്ടത്. യഹൂദ പണ്ഡിതന്‍ കനിവസ്‌കിയാണ് ഫല്‌സ്തീനികള്‍ക്ക് ചികില്‍സ നല്‍കേണ്ടെന്ന പ്രസ്താവിച്ചത്. പരിക്കേറ്റ ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ സൈന്യം ചികില്‍സ നല്‍കുന്നില്ലെന്ന മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് പണ്ഡിതന്റെ പരാമര്‍ശം. കഴിഞ്ഞ ആറുമാസക്കാലമായി ഇസ്രായേല്‍ സൈന്യം ഇത്തരത്തില്‍ നിരവധി പേരെ മരണത്തിന് വിട്ടുകൊടുത്തതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
പരിക്കേറ്റവര്‍ അത്യാസന്ന നിലയില്‍ നില്‍ക്കുമ്പോള്‍ അവരെ ഗൗനിക്കാതെ സൈന്യം പോവാറുണ്ട്. ആംബുലന്‍സുകളുടെ സേവനം നല്‍കാറില്ല. ഇസ്രായേല്‍ ആശുപത്രികളിലും ഇത് തന്നെയാണ് അവസ്ഥ. പരിക്കേറ്റ ഫലസ്തീനികളെ പകയോടെയാണ് ചികില്‍സക്കാറ്.
ഇസ്രായേലിന്റെ ക്രൂരകൃത്യത്തിന് നിരവധി തെളിവുകളും സംഘടന മുന്നില്‍ വയ്ക്കുന്നുണ്ട്. പരിക്കേറ്റവരെ രണ്ടു മണിക്കൂറോളം യാതൊരു ചികില്‍സയും നല്‍കാതെ  നിര്‍ത്തുന്നു. തുടര്‍ന്ന് മരണപ്പെട്ടവര്‍ നിരവധിയാണ്. പരിക്കേറ്റവരെ രക്ഷിക്കാന്‍ എത്തുന്ന ഫലസ്തീന്‍ ആംബുലന്‍സുകള്‍ ഇസ്രായേല്‍ സൈന്യം വെടിവയ്ക്കുന്നു.
ഇസ്രായേലിന്റെ ഈ നടപടികള്‍ അന്താരാഷ്ട്ര നിയമലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. ഇസ്രായേലിനെതിരേ നടപടി സ്വീകരിക്കാനുള്ള എല്ലാ തെളിവുകളും സംഘടനയുടെ കൈയിലുണ്ട്. ഇതിനെതിരേ അന്താരാഷ്ട്ര സമൂഹം ഇടപ്പെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it