Pathanamthitta local

പരിക്കേറ്റ് കടത്തിണ്ണയില്‍ കിടന്ന വൃദ്ധന് ജനസേവനകേന്ദ്രം തുണയായി

പന്തളം: അപകടത്തില്‍ പരിക്കേറ്റ് തുണയില്ലാതെ കടത്തിണ്ണയില്‍ കഴിഞ്ഞ വൃദ്ധനെ അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രം ഏറ്റെടുത്തു. പെരുമ്പുളിക്കല്‍ പടുക്കോട്ടുക്കല്‍ കൊച്ചാലുവിള പടിഞ്ഞാറ്റേതില്‍ വാസുദേവക്കുറുപ്പി(72) നെയാണ് ജനസേവനകേന്ദ്രം ഏറ്റെടുത്തത്.
മന്നം നഗര്‍ ജങ്ഷനില്‍ വച്ച് ഒരാഴ്ച മുമ്പ് വൃദ്ധനെ മോട്ടര്‍സൈക്കില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട ഇദ്ദേഹം കൂലിപണിചെയ്ത് ജീവിച്ചുവരികെയായിരുന്നു അപകടം. പ്രാഥമിക ശുശ്രൂഷ ലഭിച്ചെങ്കിലും പിന്നീട് മുറിവ് വഷളാവുകയും വൃദ്ധന്‍ തീര്‍ത്തും അവശനാകവെ ബ്ലോക്ക് മെംബര്‍ രഘു പെരുമ്പുളിക്കലും മോഡേണ്‍ ആര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികളും കൂടി അടൂര്‍ ഗവ.ആശുപത്രയില്‍ എത്തിച്ച് പ്ലാസ്റ്റര്‍ ഇടിപ്പിച്ചു.
വൃദ്ധന്റെ അവസ്ഥ അറിഞ്ഞിട്ടും വീട്ടുക്കാര്‍ ഏറ്റെടുക്കാനോ, ശുശ്രൂഷിക്കാനോ തയ്യാറാവാത്ത സാഹചര്യത്തില്‍ കടത്തിണ്ണയില്‍ കിടത്തിയിരിക്കുകയായിരുന്നു. സംഭവം തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് മഹാത്മാ ജനസേവനകേന്ദ്രം വൃദ്ധനെ ഏറ്റെടുക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it