പരാതിക്കാരന്റെ വീടും തകര്‍ന്നു

കൊല്ലം: പതിറ്റാണ്ടുകളായി മല്‍സര വെടിക്കെട്ട് നടക്കുന്ന പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പത്തിനെതിരേ സമീപവാസിയുടെ പരാതി നിലനില്‍ക്കുകയായിരുന്നു.
ക്ഷേത്രത്തിന് നൂറ് മീറ്റര്‍ മാത്രം അകലെ താമസിക്കുന്ന പങ്കജത്തില്‍ പ്രകാശ് ആണ് ഇതിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പൊലിസിനും ജില്ലാ ഭരണകൂടത്തിനും നിവേദനം നല്‍കിയിരുന്നത്. എന്നാല്‍, ക്ഷേത്ര ആചാരത്തിന്റെ ഭാഗമായി വെടിക്കെട്ട് കൂടിയേ തീരൂ എന്ന് സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ നാട്ടുകാരും തന്നെ ഒറ്റപ്പെടുത്തിയെന്നും നിരവധി തവണ തന്റെ വീടിന് കേടുപാടുകള്‍ പറ്റിയതായി ക്ഷേത്ര സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും പ്രകാശ് പറഞ്ഞു. വെടിക്കെട്ടിന് അനുകൂലമായും പ്രതികൂലമായും നാട്ടുകാരുടെ ഇടയില്‍ അഭിപ്രായമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it