Alappuzha local

പരാതികള്‍ നല്‍കാനും അനുമതി വാങ്ങാനും ഓണ്‍ലൈന്‍ സംവിധാനം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കമ്മീഷന് പരാതികള്‍ നല്‍കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വാഹനം, മൈക്ക് എന്നിവയ്ക്ക് അനുമതി തേടാനും ഓണ്‍ലൈന്‍ സംവിധാനം.
നിലവിലുള്ള സംവിധാനങ്ങള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം കമ്മീഷന്‍ കേരളത്തില്‍ പരീക്ഷിക്കുന്നത്.  'ഇ-പരിഹാരം', 'ഇ-അനുമതി', 'ഇ-വാഹനം' എന്നീ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയിട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരാതിയോ നിര്‍ദേശങ്ങളോ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുണ്ടെങ്കില്‍ 'ഇ-പരിഹാരം' വഴി ഓണ്‍ലൈനായി നല്‍കാം. നേരിട്ട് ലഭിക്കുന്ന പരാതികളും ഇതില്‍ ചേര്‍ക്കാം.
അക്ഷയകേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇ-സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. 10 രൂപയാണ് ചാര്‍ജ്. പരാതി സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്. ഒപ്പം ഫോട്ടോ, വീഡിയോ എന്നിവയും അപ്‌ലോഡ് ചെയ്യാം.
സോഫ്റ്റവെയറുകള്‍ പരിചയപ്പെടുത്തുന്നതിനായി വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്കായി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനപരിപാടി സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയുടെ നോഡല്‍ ഓഫിസര്‍ എ അബ്ദുല്‍ റഷീദ്, ഐടി മിഷന്‍ പ്രതിനിധി എബിന്‍, എസ് ഷിബു ക്ലാസെടുത്തു.
Next Story

RELATED STORIES

Share it