malappuram local

പരാതികള്‍ക്കൊടുവില്‍ ഭീഷണിയുയര്‍ത്തിയ മരം മുറിച്ചു മാറ്റി

എടപ്പാള്‍: കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ ഭീഷണിയായിരുന്ന ഉണങ്ങിയ മരം അധികൃതര്‍ മുറിച്ചു നീക്കി. എടപ്പാള്‍ ചുങ്കത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഉണങ്ങി നിന്നിരുന്ന കൂറ്റന്‍ മരമാണ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പധികൃതര്‍ മുന്‍കൈയെടുത്ത് മുറിച്ചത്.
നൂറുകണക്കിനു കാല്‍നടയാത്രക്കാരും നിരവധി വാഹനങ്ങളും ഒരേ സമയം കടന്നു പോകുന്നതും ടൗണില്‍ ഏറെ തിരക്കേറിയതുമായ എടപ്പാള്‍ വട്ടംകുളം റോഡിന്റെ സമീപത്ത് ഏതുസമയവും നിലംപൊത്തി വന്‍ ദുരന്തത്തിനു വഴിവെക്കാവുന്ന നിലയില്‍ നിന്നിരുന്ന മരം മുറിച്ചു മാറ്റുന്നതില്‍ അധികൃതര്‍ തുടരുന്ന അവഗണനക്കെതിരെ മാസങ്ങള്‍ക്കു മുന്‍പ് തേജസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
മരം മുറിക്കാന്‍ വിദഗ്ധരായ തൊഴിലാളികളെ കിട്ടുന്നില്ലെന്ന മറുപടിയാണ് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. ഇന്നലെ മരം മുറിച്ചു മാറ്റിയതോടെ പരിസരത്ത് കച്ചവടം നടത്തുന്നവര്‍ക്കടക്കം ആശ്വാസമായി.
തൊട്ടടുത്ത് തന്നെ ബ്ലോക്ക് പഞ്ചായത്ത് പറമ്പില്‍ വനിതാ കാന്റീനോട് ചേര്‍ന്ന് മറ്റൊരു മരവും കൂടെ ഉണങ്ങി അപകടാവസ്ഥയില്‍ നില്‍ക്കുന്നുണ്ട്.
ഈ മരം കൂടി എത്രയും പെട്ടെന്ന് മുറിച്ചു മാറ്റാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it