പരാജയഭീതി കൊണ്ട് ഉമ്മന്‍ചാണ്ടി പലതും തട്ടിവിടുന്നു: വിഎസ്

പാലക്കാട്: പരാജയഭീതിയുടെ ബേജാറുകൊണ്ടു ഉമ്മന്‍ചാണ്ടി പലതും തട്ടിവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍. പാലക്കാട് കലക്ടറേറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വിഎസിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിക്കുവേണ്ടി വിഎസ് വഴിമാറി കൊടുക്കുമെന്നാണ് പ്രതീക്ഷയെന്ന നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ വിഎസ് തയ്യാറായില്ല. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടുകൂടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനവുമായി എത്തിയായിരുന്നു വിഎസ് സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ പി എം ശശി ഭൂഷണ്‍ മുമ്പാകെ മൂന്നു സെറ്റ് അടങ്ങുന്ന പത്രിക നല്‍കിയത്. അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള മൊബൈല്‍ ആപ്പിന്റെ പ്രകാശനം രാവിലെ പാലക്കാട് പ്രസ്‌ക്ലബ്ബില്‍ നടന്നു. സംവിധായകന്‍ എം ജി ശശിയാണ് ആപ്പിന്റെ പ്രകാശനം നിര്‍വഹിച്ചത്.
Next Story

RELATED STORIES

Share it