പരാജയഭീതിയില്‍ ഇടതുപക്ഷം; കള്ളവോട്ടര്‍മാരെ ചേര്‍ത്തെന്ന് തങ്കച്ചന്‍

തിരുവനന്തപുരം: വരാന്‍പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരാജയഭീതിയില്‍ ഇടതുപക്ഷം വ്യാപകമായി കള്ളവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍.
സംസ്ഥാനത്ത് ഉണ്ടാകാവുന്ന വോട്ടര്‍മാരുടെ വര്‍ധനവിനെക്കാളും അധികമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണക്കുകള്‍. 2009ലെയും 2014ലെയും തിരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി അച്യുതാനന്ദന്‍ സര്‍ക്കാരിന്റെകാലത്തു നിയമിച്ച ബിഎല്‍ഒമാരെക്കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിലാണ് ഇത്രയും കള്ളവോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്തത്. ചീഫ് ഇലക്ട്രല്‍ ഓഫിസറും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും വേണ്ടിവന്നാല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും തങ്കച്ചന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it