പരാജയത്തിനു കാരണം മോദിയും ഷായുമെന്ന് ബിജെപി എംപി

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ ചൊല്ലി ബിജെപിയില്‍ പോരു ശക്തമായി. പരാജയത്തിനു കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുമാണെന്ന് ബിജെപി എംപി ഭോലാസിങ് ആരോപിച്ചു.
പ്രചാരണത്തില്‍ വികസനത്തിനു പകരം മോദിയും ഷായും വര്‍ഗീയതയാണു കുത്തിവച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ കെണിയില്‍ വീണ് തരംതാണ ഭാഷ ഉപയോഗിച്ച് മോദി നിലവാരം കളഞ്ഞുകുളിച്ചപ്പോള്‍ നിതീഷ് കുമാര്‍ അന്തസ്സോടെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രീതി പിടിച്ചുപറ്റുകയായിരുന്നു. പ്രധാനമന്ത്രി പദവിയിലുള്ള മോദിയെ പ്രതീക്ഷിച്ചെത്തിയ ജനങ്ങള്‍ കണ്ടത് ലാലുവിന്റെ നിലവാരത്തിലുള്ള മോദിയെയാണ്. പശുവിനെയും പാകിസ്താനെയും പ്രചാരണായുധമാക്കാതെ ബിഹാറിന്റെ പിന്നാക്കാവസ്ഥയും വികസനവുമായിരുന്നു ചര്‍ച്ചയാക്കേണ്ടിയിരുന്നത്.
പ്രധാനമന്ത്രി രാജ്യത്തിന്റെ കണ്ണാടിയാണ്. രാഷ്ട്രത്തിന്റെ വിശ്വാസമാര്‍ജ്ജിക്കേണ്ട വ്യക്തിയാണദ്ദേഹം. ലാലുവിന്റെ ഭാഷയില്‍ സംസാരിച്ച അദ്ദേഹത്തെ വിട്ട് അന്തസ്സായി പെരുമാറിയ നീതീഷ്‌കുമാറിനെ ജനങ്ങള്‍ സ്വീകരിക്കുകയായിരുന്നു. ബിഹാര്‍ എംപിമാരായ ഹുക്കും ദേവ് നാരായണ്‍ യാദവ്, ശത്രുഘ്‌നന്‍ സിന്‍ഹ, ആര്‍ കെ സിങ് എന്നിവ ര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തെ വിമര്‍ശിച്ചിരുന്നെങ്കിലും ഭോലാസിങിനെ പോലെ നേരിട്ട് നേതാക്കളെ വിമര്‍ശിച്ചിരുന്നില്ല.
ഇതിനിടെ തനിക്കെതിരേ 'പട്ടി പ്രയോഗം' നടത്തിയ കൈലാഷ് വിജയ് വാ ര്‍ഗി—ക്കെതിരേ ശത്രുഘ്‌നന്‍ സി ന്‍ഹ ട്വിറ്ററില്‍ പ്രതിഷേധിച്ചു. പലരും കുരച്ചാലും വണ്ടി മുന്നോട്ടു പോവുകതന്നെ ചെയ്യുമെന്ന് സിന്‍ഹ പറഞ്ഞു.
Next Story

RELATED STORIES

Share it