പരാജയം: അന്വേഷണത്തിന് കെപിസിസി മാര്‍ഗരേഖ; ജൂലൈ അഞ്ചിന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
BY Sumeera SMR13 Jun 2016 7:54 PM GMT
Sumeera SMR13 Jun 2016 7:54 PM GMT
തിരുവനന്തപുരം: യുഡിഎഫിന്റെ നിയമസഭ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് അന്വേഷിക്കാന്‍ മാര്‍ഗരേഖ നിശ്ചയിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് പരാജയം പഠിക്കുന്നതിനായി കെപിസിസി എക്സിക്യൂട്ടീവ് നിയോഗിച്ച നാല് മേഖല സമിതി അംഗങ്ങളുടെ പ്രഥമ യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട 19 കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരുക. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരടക്കം മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുടെയും പ്രകടനം പരിശോധിക്കും. ജംബോ കമ്മിറ്റികളുടെയും പാര്‍ട്ടി പോഷക സംഘടനകളുടെയും പ്രവര്‍ത്തനം സമിതി പരിശോധിക്കും.
നിഷ്പക്ഷവും നീതിയുക്തവുമായി അന്വേഷണം പൂര്‍ത്തിയാക്കി ജൂലൈ 5ന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മേഖലാ സമിതികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഇന്ദിരാഭവനിലെ യോഗത്തിനു ശേഷം കെപിസിസി അധ്യക്ഷന്‍ വി എം സുധീരന് പറഞ്ഞു. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും പോരായ്മ വന്നിട്ടുണ്ടോയെന്ന് സമിതികള്‍ പരിശോധിക്കും. കാലതാമസം കൂടാതെ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമിതികള്‍ക്ക് നിര്‍ദേശം നല്കി. സമിതി കണ്‍വീനര്‍മാര്‍ ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി സ്ഥലവും തിയ്യതിയും സമയവും നിശ്ചയിച്ച ശേഷമായിരിക്കും സിറ്റിങ് നടത്തുക. മേഖല സമിതിയുടെ റിപോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും. പരാജയം പഠിക്കാന്‍ മുമ്പ് നിശ്ചയിച്ചിട്ടുള്ള കമ്മീഷനുകളുടെ റിപോര്‍ട്ട് സംബന്ധിച്ച് നിലനില്‍ക്കുന്ന ആക്ഷേപം കണക്കിലെടുത്ത് ഈ മേഖലാ സമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും സുധീരന് പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാതികള്‍ പരിശോധിക്കുന്നതിനായി കണ്‍വീനര്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങളുള്ള നാല് മേഖലാ സമിതികളെയാണ് കെപിസിസി എക്സിക്യൂട്ടീവ് നിയമിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കെപിസിസി ഖജാഞ്ചി അഡ്വ. ജോണ്സണ് എബ്രഹാം കണ്‍വീനറായും അഡ്വ. ബാബു പ്രസാദ്, ജെയ്സണ്‍ ജോസഫ് അംഗങ്ങളുമായ സമിതിയാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഭാരതീപുരം ശശി കണ്‍വീനറും എന്‍ വേണുഗോപാല്‍, അഡ്വ. ബിന്ദു കൃഷ്ണ എന്നിവര്‍ അംഗങ്ങളും. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അഡ്വ. സജീവ് ജോസഫ് കണ്‍വീനറും പ്രഫ. ജി ബാലചന്ദ്രന്, അബ്ദുല്‍ മുത്തലിബ് അംഗങ്ങളുമാണ്. വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ വി എ നാരായണന് കണ്‍വീനറും അഡ്വ. കെ പി അനില്‍കുമാര്‍, വി വി പ്രകാശ് എന്നിവര്‍ സമിതി അംഗങ്ങളുമാണ്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT